15കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുയാള്‍ കുടുങ്ങി
പാലാ: പ്രണയം നടിച്ച് പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിടനാട് സ്വദേശിയായ ബൈജു(28)വാണ് അറസ്റ്റിലായത്. ഇതിന് മുമ്പ് മറ്റൊരു പീഡനക്കേസില്‍ കോടതി ശിക്ഷിച്ച ബൈജു ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ താമസിക്കവേ അകന്ന ബന്ധത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രേമം നടിച്ച് വശത്താക്കുകയായിരുന്നു.
മാര്‍ച്ച് മാസത്തില്‍ ഇയാള്‍ സ്‌കൂളിലേയ്ക്ക് പോയ കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. തമിഴ്‌നാട്ടിലുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയ ഇവരെ തേനിയില്‍നിന്നാണു പോലീസ് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ ബൈജുവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ഏറ്റെടുക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കല്ലറയിലെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
സുഹൃത്തിന്റെ ഭാര്യയുടെ അനുജത്തിയെ പ്രേമം നടിച്ച് വശത്താക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബൈജു കൈയൊഴിയുകയും ഇതേത്തുടര്‍ന്ന് ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി ജീവനൊടുക്കുകയും ചെയ്ത സംഭവത്തിലായിരുന്നു ബൈജുവിനെ കോടതി ശിക്ഷിച്ചത്.
ജാമ്യത്തിലിറങ്ങിയശേഷം മീനച്ചിലിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ് ടൈല്‍ ജോലി ചെയ്തുവരുകയായിരുന്നു.












Click it and Unblock the Notifications