അഫ്ഗാനില്‍ ബസ്സപകടം, 34 മരണം
കാണ്ഡഹാര്‍: തെക്കന്‍ അഫ്ഗാനില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 34 പേര്‍ മരിയ്ക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.
കാബൂളുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്ന് കാണ്ഡഹാര്‍ ഗവര്‍ണറുടെ വക്താവ് അറിയിച്ചു.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമായതെന്നു കരുതുന്നു. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കിയതിനാല്‍ അട്ടിമറിസാധ്യതകളും പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച കാബൂളിലെ ബ്രിട്ടണ്‍ കള്‍ച്ചറല്‍ സെന്ററിലേക്ക് നുഴഞ്ഞുകയറിയ താലിബാന്‍ പ്രവര്‍ത്തകര്‍ നടത്തിയ വെടിവെപ്പില്‍ ഒരു നാറ്റാ സേനാംഗമടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി അധിനിവേശ സേനയ്‌ക്കെതിരേ താലിബാന്‍ ശക്തമായ ആക്രമണം നടത്തുകയാണ്.












Click it and Unblock the Notifications