കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍മാറാട്ടം: ഇന്ത്യക്കാരന്‌ ആസ്‌ത്രേലിയയില്‍ തടവ്

  • By Nisha Bose
Google Oneindia Malayalam News

Crime
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത പഞ്ചാബുകാരന് രണ്ടു വര്‍ഷം തടവ്. ജസ്ബിര്‍ സിങ്ങിന്(30) ആണ് ഇരുപത്തിരണ്ടുകാരിയെ ഭീഷണിപ്പെടുത്തി 2300 ഡോളര്‍(109250.23 രൂപ)തട്ടിയെടുത്തതിന് ശിക്ഷ ലഭിച്ചത്.

ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് ജസ്ബിര്‍ യുവതിയെ സമീപിച്ചത്. പിന്നീട് പണം തന്നില്ലെങ്കില്‍ യുവതിയേയും ഭര്‍ത്താവിനേയും കുടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ആസ്‌ത്രേലിയയില്‍ നിന്ന് നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജസ്ബിര്‍ യുവതിയില്‍ നിന്ന് പണം തട്ടിയെടുത്തത്. 2009 ലായിരുന്നു സംഭവം.

എന്നാല്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്ന ജസ്ബിര്‍ ഇതേ ഭീഷണി മുഴക്കി യുവതിയില്‍ നിന്നും പണം തട്ടിയെന്നത് വിചിത്രമാണെന്ന് കോടതി നിരീക്ഷിച്ചു.

English summary
A 30 year old Indian man on Wednesday pleaded guilty to blackmail in an Australian court, for demanding money from a woman by pretending to be an immigration officer. Jasbir Singh pleaded guilty to one charge of blackmail in the Victorian County Court, 'Herald Sun' reported. InMay 2009, Singh approached a 22 year old Indian woman in Melbourne, pretending he was an immigration officer. He made demands for money over several days, extorting USD 2200 by threatening her with deportation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X