പൊലീസ് പറഞ്ഞാല്‍ സ്ത്രീകള്‍ ബുര്‍ഖ മാറ്റണം

ബുര്‍ഖ ധരിച്ച സ്ത്രീകളോട് തിരിച്ചറിയാനായി മൂടുപടം മാറ്റാന്‍ ആവശ്യപ്പെടാന്‍ പോലീസിന് അനുവാദം നല്‍കുന്ന നിയമം ഉടന്‍തന്നെ പ്രാബല്യത്തില്‍ വരും.
ഈ നിയമം വരുന്നതോടെ ഹെല്‍മെറ്റ്, മൂടുപടം തുടങ്ങി മുഖം മറയ്ക്കുന്നതെന്തും മാറ്റി തിരിച്ചറിയല്‍ പരിശോധന നടത്താന്‍ ഇവിടത്തെ പോലീസിന് നിയമതടസ്സമുണ്ടാവില്ല. ഓഗസ്റ്റ് മൂന്നാംവാരത്തില്‍ നിയമം പ്രാബല്യത്തില്‍ വരും.
പോലീസിന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ 220 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ മുതല്‍ ഒരു വര്‍ഷം തടവ് വരെ ശിക്ഷ ലഭിക്കും. ഗൗരവമേറിയ കുറ്റകൃത്യങ്ങളുടെ അന്വേഷണ വേളയില്‍ മാത്രമായിരുന്നു നേരത്തേ മൂടുപടം മാറ്റി പരിശോധന നടത്താറുണ്ടായിരുന്നത്.
പോലീസുകാരന്‍ ബലം പ്രയോഗിച്ച് തന്റെ മൂടുപടം മാറ്റി എന്ന സിഡ്‌നി സ്വദേശിനിയുടെ പരാതിയാണ് പുതിയ നിയമത്തിന് വഴിവെച്ചത്.
ഭീകരാക്രമണ കേസുകളുടെ അന്വേഷണങ്ങള്‍ക്ക് തടസ്സമാവുന്നെന്ന് കണ്ടെത്തി ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഇപ്പോള്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications