പകല്‍വെളിച്ചത്തില്‍ പറക്കുംതളിക പ്രത്യക്ഷപ്പെട്ടു

ബ്രിട്ടനിലെ തിരക്കേറിയ എം 11 മോട്ടോര്‍വേയിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിനിടെ ബിബിസി ക്യാമറമാന്‍ അല്‍വിനോലിന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് യൂട്യൂബില്‍ വന്‍പ്രചാരമാണ് ലഭിയ്ക്കുന്നത്.
ആകാശത്ത് നിന്ന് തിളങ്ങുന്ന ഒരു വസ്തു താഴേക്ക് വരുന്നതും പിന്നീട് ചുറ്റിക്കറങ്ങി പലഭാഗങ്ങളിലേക്കായി വിഭജിച്ച് പോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതിവേഗതിയല്‍ തെളിച്ചമുള്ള വസ്തു പാഞ്ഞുവരുന്നത് കണ്ടാണ് താനത് ക്യാമറയില്‍ പകര്‍ത്തിയതെന്ന് അല്‍വിനോലിന്‍ പറഞ്ഞു.
പറക്കുംതളികകള്‍ പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോകള്‍ ഇതിന് മുമ്പും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വന്ന ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയും തെളിച്ചവും ഉള്ളതാണെന്ന് വിദഗ്ദര്‍ പറയുന്നു.












Click it and Unblock the Notifications