ഒമാന്‍ തീരത്ത് റാഞ്ചിയ കപ്പലില്‍ മലയാളികളും

മുംബൈയിലെ ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ഫെയര്‍ഷെം ബോഗി എന്ന കപ്പലാണ് റാഞ്ചിക്കൊണ്ടു പോയത്. കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ട് ചരക്ക് കയറ്റാന്‍ തുടങ്ങിയപ്പോഴാണ് റാഞ്ചി കൊണ്ട് പോയത്.
എരണേത്ത് കിഴക്കൂട്ടയില്‍ പരേതനായ പ്രദ്യുഘ്‌നന്റെ മകന്‍ രോഹിത്(26) ആണ് തട്ടിക്കൊണ്ടു പോകപ്പെട്ട കപ്പലിലെ മലയാളികളില്‍ ഒരാള്‍. കപ്പലില്‍ ഇലക്ട്രീഷ്യനായി നോക്കുകയായിരുന്നു ഇയാള്‍.
ഒമാന്‍ തീരത്തു നിന്ന് രണ്ടു മൈല്‍ അകലെയായിരുന്നു റാഞ്ചിക്കൊണ്ട് പോയ കപ്പല്‍. കടല്‍ക്കൊള്ളക്കാരുമായി ഒമാന്‍ അധികൃതര്‍ ചര്‍ച്ച നടത്തി വരികയാണ്.












Click it and Unblock the Notifications