തീവണ്ടിയില്‍ കിടക്കവിരിക്കാന്‍ കൈക്കൂലി
ചെന്നൈ: തീവണ്ടിയിലെ സ്ലീപ്പര്‍ക്ലാസ് യാത്രക്കാരില്‍ നിന്നും കിടക്കവിരിക്കുന്നതിനും തലയിണ നല്‍കുന്നതിനും കൈക്കൂലി വാങ്ങുന്നതായി സിബിഐ റെയ്ഡില്‍ കണ്ടെത്തി.
തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ചെന്നൈയില്‍നിന്നു പുറപ്പെടുന്ന ഏഴ് എക്‌സ്പ്രസ് തീവണ്ടികളിലായിരുന്നു സിബിഐയുടെ പരിശോധന. എമര്‍ജന്‍സി ക്വോട്ട ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടെന്നും കോച്ചുകളില്‍ ശുചിത്വം പാലിക്കുന്നില്ലെന്നുമുള്ള പരാതിയെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
ചേരന്‍ എക്‌സ്പ്രസ്, പാണ്ഡ്യന്‍ എക്‌സ്പ്രസ്, റോക്ക്‌ഫോര്‍ട് എക്‌സ്പ്രസ്, ബാംഗൂര്‍ മെയില്‍, നെല്ലൈ എക്‌സ്പ്രസ്, യേര്‍ക്കാഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലായിരുന്നു പരിശോധന.
റെയില്‍വേ ഉദ്യോഗസഥരുടെ ഒത്താശയോടെ വെയിറ്റിങ് ലിസ്റ്റ് യാത്രക്കാരില്‍നിന്ന് പണം കൈപ്പറ്റി ഇ.ക്യു. റിസര്‍വേഷന്‍ തരപ്പെടുത്തി കൊടുക്കുന്ന സംഘത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി ചെന്നൈ സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി












Click it and Unblock the Notifications