രാഹുല്‍ പ്രധാനമന്ത്രിയാകണം: ചിരഞ്ജീവി

എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി, മറ്റു മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിനുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കിയാണ് ചിരഞ്ജീവി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
താന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി എന്നെന്നും പാര്‍ട്ടിയില്‍ തുടരുമെന്നു പ്രഖ്യാപിച്ച അദ്ദേഹം രാഹുലിനെ പ്രതീക്ഷയുടെ കിരണമെന്നും ഭാവി പ്രധാന മന്ത്രിയെന്നും ചിരഞജീവി വിശേഷിപ്പിച്ചു. 2008 ഓഗസ്റ്റില്‍ ആരംഭിച്ച പ്രജാരാജ്യം പാര്‍ട്ടിക്ക് 294 അംഗ ആന്ധ്രാ നിയമസഭയില്‍ 18 എംഎല്‍എമാരുണ്ട്.
ഫിബ്രവരി 11ന് പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിക്കുമെന്ന് ചിരഞ്ജീവി പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനത്തില്‍ മകനും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രാഹുലില്‍ നിന്ന് കോണ്‍ഗ്രസ് അംഗത്വമെടുത്തതില്‍ സന്തോഷമുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു.
കോണ്‍ഗ്രസ് അംഗമാവുന്നത് ബഹുമതിയായി കണക്കാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications