ബില്‍ അംഗീകരിക്കാതെ പിന്നോട്ടില്ല: ഹസാരെ

എന്നാല്‍ ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഹസാരെ പറഞ്ഞു. നിരാഹാര സമരം ആറാം ദിവസത്തേക്കു കടന്നതോടെ അഭിവാദ്യമര്‍പ്പിക്കാനെത്തിയ ജനക്കൂട്ടത്തോട് സംസാരിക്കുകയായിരുന്നു ഹസാരെ.
ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശനിയാഴ്ച നടത്തിയ പ്രസ്താവനയോടുള്ള മറുപടിയായി കൂടിയാണ് ഹസാരെ ഇക്കാര്യമറിയിച്ചത്.
അതേസമയം, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനുള്ള മധ്യസ്ഥതയ്ക്കായി പൊതുസമൂഹ പ്രതിനിധി ജസ്റ്റീസ് സന്തോഷ് ഹെഡ്‌ഡെ ദില്ലിയിലെത്തി. ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ആവശ്യവുമായി കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും വസതികള്‍ക്കു മുമ്പില്‍ ധര്‍ണ നടത്തണമെന്ന് ഹസാരെയുടെ അനുയായി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.
രാവിലെ പൊതു സമൂഹ പ്രതിനിധികളായ കേജ്രിവാള്‍, കിരണ്‍ ബേദി, ശാന്തി ഭൂഷണ്‍, മനീഷ് ശിശോദിയ എന്നിവരുമായി ഹസാരെ കൂടിക്കാഴ്ച നടത്തി. സാമൂഹ്യപ്രവര്‍ത്തക മേധാ പട്കറും യോഗത്തില്‍ പങ്കെടുത്തു.
ഹസാരെയുടെ ആരോഗ്യസ്ഥിതിയില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയും ഉള്ളതായി തോന്നുന്നില്ലെന്ന് കിരണ്‍ ബേദി ആരോപിച്ചു. ഹസാരെയുടെ ജീവന്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനം മാറ്റണമെന്ന് അവര്‍ പറഞ്ഞു. ജന്‍ലോക്പാല്‍ ബില്‍ സഭയിലെത്തിക്കാന്‍ എം.പിമാര്‍ തയ്യാറാകണമെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു.
പതിവുപോലെ ഹസാരെ വളരെ ആവേശത്തോടെയാണ് ജനക്കൂട്ടത്തോട് സംസാരിക്കുന്നത്. ശാരീരികമായി അല്പം അവശതയുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സമരത്തിന്റെ ആറാംദിവസത്തിലും രാംലീല മൈതാനത്ത് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications