Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ ടാറ്റൂ തരംഗമാവുന്നു

Anna Hazare
ദില്ലി: അഴിമതി തുടച്ചു നീക്കാന്‍ മരണം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച് നിരാഹാരസമരത്തിലേര്‍പ്പെട്ടിരിക്കുന്ന അണ്ണാ ഹസാരെ ഇപ്പോള്‍ യുവാക്കളുടെ ഹീറോ ആണ്. ഹസാരെയ്ക്ക് പിന്തുണ നല്‍കാന്‍ നവീന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനോടാണ് യുവതലമുറയ്ക്ക് പ്രിയം.

കൊടിയും പിടിച്ച് രാംലീലയില്‍ പോയി പട്ടിണി കിടക്കാനൊന്നും അവരെ കിട്ടില്ല. ഹസാരെയ്ക്കു പിന്തുണ നല്‍കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ തോറും അവര്‍ ഹസാരെ സപ്പോര്‍ട്ടേഴ്‌സ് ഗ്രൂപ്പുണ്ടാക്കി. എന്നാല്‍ ഓണ്‍ലൈനിലൂടെ മാത്രം പിന്തുണ അറിയിച്ചിട്ടെന്തു കാര്യം എന്ന് അവരില്‍ ചിലര്‍ ആലോചിക്കാതിരുന്നില്ല. രാംലീല മൈതാനത്തു പോയി പട്ടിണി കിടക്കാതെ എങ്ങനെ സമരത്തില്‍ പങ്കാളിയാവാം എന്നുള്ള തലപുകഞ്ഞ ആലോചനയ്‌ക്കൊടുവില്‍ അവര്‍ ഒരു പുതിയ വഴി കണ്ടെത്തി. മറ്റൊന്നുമല്ല, ഹസാരെയുടെ ടാറ്റു ദേഹത്ത് പതിയ്ക്കുക.

ഹസാരെയുടെ സമരത്തില്‍ ഇതുവരെ മനം നിറഞ്ഞ് സന്തോഷിച്ചിരുന്നത് ദേശീയ പതാക വിറ്റഴിച്ചിരുന്നവരായിരുന്നു. നാള്‍ക്കു നാള്‍ അവരുടെ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ഇനി ടാറ്റൂക്കാരുടെ ഊഴമാണ്. ടാറ്റൂയിംങ് ക്ലിക്കായതോടെ ദില്ലിയുടെ മുക്കിലും മൂലയിലും ടാറ്റൂ പതിച്ചു നല്‍കുന്നവരുടെ തിരക്കാണ്.

ഹസാരെയുടെ സമരം അവസാനിക്കുന്ന ദിവസം ടാറ്റൂവിന്റെ ഡിമാന്റ് കുറയുമെന്ന് കച്ചവടക്കാര്‍ക്കറിയാം. അതിനാല്‍ അണ്ണായുടെ സമരം ചുരുങ്ങിയത് ഒരു മാസത്തേയ്‌ക്കെങ്കിലും നീണ്ടു പോകണേ എന്നാണ് ഇവര്‍ രഹസ്യമായി പ്രാര്‍ഥിക്കുന്നത്. എന്തായാലും ഇനി ഹസാരെയുടെ സമരം കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടായില്ല എന്നാരും പറയില്ലല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+