അച്ചാരം വാങ്ങിയ ചാരന് ജയരാജന്: ബര്‍ലിന്‍
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് അച്ചാരം വാങ്ങിയ ചാരെന്ന് ബര്‍ലിന്‍ കുഞ്ഞനനന്തന് നായര്‍. കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് കുഞ്ഞനന്തന് നായരുടെ നാടായ നാറാത്ത് നടന്ന പൊതുസമ്മേളനത്തില്‍ പി.ജയരാജന് നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന് എന്തെങ്കിലും പരിഗണന നല്കുമെന്നു കരുതിയാണു ജയരാജന് എന്നെക്കുറിച്ച് അസഭ്യം പറഞ്ഞത്. വി.എസിനെ വഞ്ചകനെന്നു വിശേഷിപ്പിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണു പി. ജയരാജനെ ജില്ലാ സെക്രട്ടറിയാക്കിയത്.
ഇതിനു പ്രതിഫലമായി എന്നെക്കുറിച്ചു രണ്ടുവാക്കു പറയണമെന്നും ജയരാജന് നിശ്ചയിച്ചിട്ടുണ്ടാകും. ഇയാളെ വെറും ക്വട്ടേഷന്‍ സംഘം നേതാവായി മാത്രമേ അന്നും ഇന്നും പരിഗണിച്ചിട്ടുള്ളു-ബര്‍ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിഎസ് പങ്കെടുക്കുന്ന പരിപാടികളില്‍ ഇരമ്പിയാര്‍ക്കുന്ന ജനക്കൂട്ടം പിണറായി വിജയനും മറ്റുള്ളവര്‍ക്കും സ്വപ്നം കാണാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു കമ്യൂണിസ്റ്റുകാരന് അഹന്തമൂത്താന് എന്താകുമെന്നതിന് ഉദാഹരണമാണ് ജയരാജന്. സ്വന്തം മക്കളെപ്പോലും പഠിക്കാന്‍ അയയ്ക്കാതെ ബോംബ് ഉണ്ടാക്കാനയച്ച ഇയാളെ മറ്റു കമ്യൂണിസ്റ്റുകാര്‍ മാതൃകയാക്കണം-ബര്‍ലിന്‍ പരിഹസിച്ചു.
ഞാന്‍ ജനിച്ചതു മുതല്‍ മാത്രമാണു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങിയതെന്ന തെറ്റിദ്ധാരണ ജയരാജനുണ്ട്. സിപിഎം നിരോധിക്കപ്പെട്ട കാലത്തു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരാണു ഞാനടക്കമുള്ളവര്‍.
ത്യാഗചരിത്രം വായിച്ചാല്‍ അതു ജയരാജനു മനസിലാകും. താന്‍ ചാരപ്പണിക്കു പ്രതിഫലം വാങ്ങിയിട്ടുണ്ടെങ്കില്‍ പങ്കു ജയരാജനു നല്‍കിയിട്ടുണ്ട്്. കിഴക്കേ കതിരൂരിലെ മാളിക പണിയുമ്പോള്‍ 20,000 രൂപ സഹായിക്കാനാവശ്യപ്പെട്ടതു ജയരാജന് മറന്നിട്ടുണ്ടാകും. ഗൃഹപ്രവേശനത്തിനു നാലു ഫാനുകള്‍ നല്‍കിയിരുന്നു. അന്ന് അതിനൊക്കെ വലിയ വിലയായിരുന്നുവെന്നു ജയരാജന് മനസിലാക്കണം-ബര്‍ലിന്‍ ഓര്‍മ്മിപ്പിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications