കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചാരം വാങ്ങിയ ചാരന്‍ ജയരാജന്‍: ബര്‍ലിന്‍

  • By Lakshmi
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് അച്ചാരം വാങ്ങിയ ചാരെന്ന് ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍. കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് കുഞ്ഞനന്തന്‍ നായരുടെ നാടായ നാറാത്ത് നടന്ന പൊതുസമ്മേളനത്തില്‍ പി.ജയരാജന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ എന്തെങ്കിലും പരിഗണന നല്‍കുമെന്നു കരുതിയാണു ജയരാജന്‍ എന്നെക്കുറിച്ച് അസഭ്യം പറഞ്ഞത്. വി.എസിനെ വഞ്ചകനെന്നു വിശേഷിപ്പിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണു പി. ജയരാജനെ ജില്ലാ സെക്രട്ടറിയാക്കിയത്.

ഇതിനു പ്രതിഫലമായി എന്നെക്കുറിച്ചു രണ്ടുവാക്കു പറയണമെന്നും ജയരാജന്‍ നിശ്ചയിച്ചിട്ടുണ്ടാകും. ഇയാളെ വെറും ക്വട്ടേഷന്‍ സംഘം നേതാവായി മാത്രമേ അന്നും ഇന്നും പരിഗണിച്ചിട്ടുള്ളു-ബര്‍ലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിഎസ് പങ്കെടുക്കുന്ന പരിപാടികളില്‍ ഇരമ്പിയാര്‍ക്കുന്ന ജനക്കൂട്ടം പിണറായി വിജയനും മറ്റുള്ളവര്‍ക്കും സ്വപ്‌നം കാണാന്‍ മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു കമ്യൂണിസ്റ്റുകാരന് അഹന്തമൂത്താന്‍ എന്താകുമെന്നതിന് ഉദാഹരണമാണ് ജയരാജന്‍. സ്വന്തം മക്കളെപ്പോലും പഠിക്കാന്‍ അയയ്ക്കാതെ ബോംബ് ഉണ്ടാക്കാനയച്ച ഇയാളെ മറ്റു കമ്യൂണിസ്റ്റുകാര്‍ മാതൃകയാക്കണം-ബര്‍ലിന്‍ പരിഹസിച്ചു.

ഞാന്‍ ജനിച്ചതു മുതല്‍ മാത്രമാണു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങിയതെന്ന തെറ്റിദ്ധാരണ ജയരാജനുണ്ട്. സിപിഎം നിരോധിക്കപ്പെട്ട കാലത്തു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരാണു ഞാനടക്കമുള്ളവര്‍.

ത്യാഗചരിത്രം വായിച്ചാല്‍ അതു ജയരാജനു മനസിലാകും. താന്‍ ചാരപ്പണിക്കു പ്രതിഫലം വാങ്ങിയിട്ടുണ്ടെങ്കില്‍ പങ്കു ജയരാജനു നല്‍കിയിട്ടുണ്ട്്. കിഴക്കേ കതിരൂരിലെ മാളിക പണിയുമ്പോള്‍ 20,000 രൂപ സഹായിക്കാനാവശ്യപ്പെട്ടതു ജയരാജന്‍ മറന്നിട്ടുണ്ടാകും. ഗൃഹപ്രവേശനത്തിനു നാലു ഫാനുകള്‍ നല്‍കിയിരുന്നു. അന്ന് അതിനൊക്കെ വലിയ വിലയായിരുന്നുവെന്നു ജയരാജന്‍ മനസിലാക്കണം-ബര്‍ലിന്‍ ഓര്‍മ്മിപ്പിച്ചു.

English summary
Berlin Kunjanandan Nair criticized CPM leader P Jayarajan over his command,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X