5 സിപിഎം സ്ഥാനാര്‍ഥികളുടെ തോല്‍വി പരിശോധിക്കണം

ഈ മണ്ഡലങ്ങളിലെല്ലാം സിപിഎം സ്ഥാനാര്‍ഥികള്‍ പരാജായപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണ്. ഈ മണ്ഡലങ്ങളില്‍ കൂടി ജയിക്കാനായിരുന്നെങ്കില്‍ ഇടതുമുന്നണി രണ്ടാം വട്ടവും അധികാരത്തിലേറുമായിരുന്നു എന്ന് സിപിഐ പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിനു മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മാര്‍ഗ്ഗരേഖയിലാണ് ഈ പരാമര്‍ശമുള്ളത്.
അതേസമയം സാധാരണയിലും മെച്ചപ്പെട്ട നിലയിലാണ് സിപിഐയുടെ പ്രകടനമെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. 27 സീറ്റില്‍ മത്സരിച്ച് അതില്‍ 13 എണ്ണത്തിലും വിജയിക്കാനായി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സാധാരണ ഇത്രയും സീറ്റ് കിട്ടാറില്ല. വോട്ടിന്റെ ശതമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
മറ്റു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെന്ന പോലെ സിപിഐയിലും വിഭാഗീയത തലപൊക്കുന്നത് പാര്‍ട്ടിയില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും രേഖയില്‍ പറയുന്നു. ഇതാദ്യമായാണ് പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഉണ്ടെന്ന് നേതൃത്വം സമ്മതിക്കുന്നത്.












Click it and Unblock the Notifications