• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

5 സിപിഎം സ്ഥാനാര്‍ഥികളുടെ തോല്‍വി പരിശോധിക്കണം

  • By Nisha Bose

തിരുവനന്തപുരം: സിപിഎം മത്സരിച്ച അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. പിറവം, മണലൂര്‍, കോട്ടയം, അഴീക്കോട്, പാറശ്ശാല എന്നീ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കണമെന്നാണ് ആവശ്യം.

ഈ മണ്ഡലങ്ങളിലെല്ലാം സിപിഎം സ്ഥാനാര്‍ഥികള്‍ പരാജായപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണ്. ഈ മണ്ഡലങ്ങളില്‍ കൂടി ജയിക്കാനായിരുന്നെങ്കില്‍ ഇടതുമുന്നണി രണ്ടാം വട്ടവും അധികാരത്തിലേറുമായിരുന്നു എന്ന് സിപിഐ പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിനു മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മാര്‍ഗ്ഗരേഖയിലാണ് ഈ പരാമര്‍ശമുള്ളത്.

അതേസമയം സാധാരണയിലും മെച്ചപ്പെട്ട നിലയിലാണ് സിപിഐയുടെ പ്രകടനമെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. 27 സീറ്റില്‍ മത്സരിച്ച് അതില്‍ 13 എണ്ണത്തിലും വിജയിക്കാനായി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സാധാരണ ഇത്രയും സീറ്റ് കിട്ടാറില്ല. വോട്ടിന്റെ ശതമാനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

മറ്റു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെന്ന പോലെ സിപിഐയിലും വിഭാഗീയത തലപൊക്കുന്നത് പാര്‍ട്ടിയില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും രേഖയില്‍ പറയുന്നു. ഇതാദ്യമായാണ് പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ഉണ്ടെന്ന് നേതൃത്വം സമ്മതിക്കുന്നത്.

English summary
CPI demanded enquiry into the failure of five CPM candidates during the last assembly election 2011.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more