റൗഫ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: കെജി പ്രസാദ്

പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും റൗഫുമായി നടന്ന കൂടിക്കാഴ്ചയുടെ വിഷയം സിപിഎം വിഭാഗീയതയാണെന്നതായിരുന്നു ടേപ്പിന്റെ ഉള്ളടക്കം. കേസിന്റെ കാര്യങ്ങള്‍ സംസാരിയ്ക്കാനാണ് റൗഫ് തന്നെ കാണുന്നതെന്നായിരുന്നു വിഎസ് പറഞ്ഞിരുന്നത്.
പ്രസാദുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ താനും വിഎസും സിപിഎമ്മിലെ വിഭാഗീയതയാണ് ചര്‍ച്ച ചെയ്തതെന്ന് റൗഫ് പറയുന്നുണ്ട്. ടേപ്പിലെ ശബ്ദം തന്റേതു തന്നെയാണെന്ന് റൗഫ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ താന്‍ വളരെ നിസാരമായ ഒരു കാര്യമാണ് പറഞ്ഞതെന്നും മാധ്യമങ്ങള്‍ അതു വലിയ വാര്‍ത്തയാക്കി മാറ്റിയെന്നും റൗഫ് കുറ്റപ്പെടുത്തി. റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് താന്‍ പ്രസാദുമായി സംസാരിച്ചതെന്നും റൗഫ് മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications