Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിവാഹിത പ്രസവിച്ച സംഭവം; കാമുകന്‍ പിടിയില്‍

അടിമാലി: അവിവാഹിതയായി യുവതി ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രസവിയ്ക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റിലായി. വെള്ളത്തൂവല്‍ സ്വദേശി ജമിഷ്(26)ആണ് അറസ്റ്റിലായത്.

അയല്‍വാസിയായ ജിമിഷ് ബലാല്‍സംഗം ചെയ്തുവെന്നും വിവാഹവാഗ്ദാനം നല്‍കിയതിനാല്‍ സംഭവം പുറത്തുപറഞ്ഞില്ലെന്നുമായിരുന്നു യുവതിയുടെ മൊഴി. ഇതിനെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ ജിമിഷിനെ റിമാന്‍ഡു ചെയ്തു.

മാതാപിതാക്കള്‍ ബന്ധുവിന്റെ വിവാഹത്തിനുപോയപ്പോള്‍ വീട്ടിലെത്തിയ ജിമിഷ് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കിയതിനാല്‍ പീഡനത്തിന് ഇരയായ വിവരം യുവതി മാതാപിതാക്കളില്‍നിന്നു മറച്ചുവച്ചു.

കാക്കനാട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതി വനിതാ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. ഇതിനിടെ ഫോണിലൂടെ ജിമിഷുമായി പതിവായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ജിമിഷ് അകന്നു. ഇതോടെ മറ്റുനിവൃത്തിയില്ലാതായി.

ഓഗസ്റ്റ് 16ന് ഉച്ചയോടെ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്ന് ജോലിസ്ഥലത്തുനിന്നും ഹോസ്റ്റലില്‍ തിരിച്ചെത്തി. പിന്നീട് ടോയ്‌ലറ്റില്‍ പോയ ഇവര്‍ അവിടെ പ്‌സവിയ്ക്കുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. കുഞ്ഞ് തല തറയില്‍ ഇടിച്ച് വീണതിനെത്തുടര്‍ന്നാണ് മരിച്ചത്.

ഏറെനേരം കഴിഞ്ഞിട്ടും ടോയ്‌ലറ്റിന്റെ വാതില്‍ തുറക്കാതായതോടെ അധികൃതര്‍ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെയും ടോയ്‌ലറ്റിനുള്ളില്‍ ശിശുവിനെയും കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+