കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയെന്ന വിശുദ്ധന്‍ ആരാണ്? അരുന്ധതി റോയ്

  • By Lakshmi
Google Oneindia Malayalam News

Arundhati Roy
ദില്ലി: അഴിമതിക്കെതിരെ ശക്തമായ ജന്‍ലോക്പാല്‍ ബില്‍ വേണമെന്നാവശ്യപ്പെട്ട് ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തുന്ന സമരത്തിന്റെ അലയൊലികളാണ് രാജ്യത്തെങ്ങും. ദില്ലിയിലെ രാംലീല മൈതാനത്ത് നടക്കുന്ന നിരാഹാരസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അകലെ ഗ്രാമാന്തരങ്ങളില്‍പ്പോലും ആബാലവൃദ്ധം ജനങ്ങളും നിരത്തിലിറങ്ങുകയാണ്.

ഹസാരെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്ന രീതിയിലുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ വലിയ പ്രതിഷേധമാണ് വിളിച്ചുവരുത്തുന്നത്. ഇതിനിടെ ഇതാ പ്രമുഖ സാഹിത്യകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ്് അണ്ണാ ഹസാരെയ്‌ക്കെതിരെ രംഗത്ത്.

ദി ഹിന്ദു പത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ് അരുന്ധതി തനിയ്ക്ക് ഹസാരെയോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല ഇത്തരത്തിലൊരു സമരം നടത്തി ജനശ്രദ്ധ നേടുന്ന ഹസാരെയെ അവര്‍ വിമര്‍ശിക്കുന്നുമുണ്ട്. പൊതുവേ കേന്ദ്രസര്‍ക്കാറിന്റെ വിമര്‍ശകയായ അരുന്ധതി ഹസാരെയുടെ കാര്യത്തില്‍ സര്‍ക്കാറിന് സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്.

രാംലീല മൈതാനത്ത് ജനലക്ഷങ്ങളെ ആകര്‍ഷിച്ചുകൊണ്ട് ഹസാരെ നടത്തുന്ന സമരം നേരത്തേ എഴുതിത്തയ്യാറാക്കപ്പെട്ട തിരക്കഥയുടെ ഭാഗമാണെന്ന് അരുന്ധതി ആരോപിക്കുന്നു. തന്റെ ഹീറോയായ ഗാന്ധിജിയെ മുന്‍നിര്‍ത്തിയാണ് ഹസാരെയുടെ സമരം.

പക്ഷേ ഹസാരെ മുന്നില്‍ നിര്‍ത്തുന്ന ആശയം ഗാന്ധിജിയുടേതാണെങ്കിലും അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ ഗാന്ധിസത്തിനനുയോജ്യമല്ലെന്നും അരുന്ധതി കണ്ടെത്തുന്നു. സര്‍വ്വാധികാരവുമുള്ള കേന്ദ്രീകൃത ഓംബുഡ്‌സ്മാന്‍ എന്ന ഹസാരെയുടെ സങ്കല്‍പത്തെക്കുറിച്ചറിഞ്ഞാല്‍ ഗാന്ധിജിവരെ സ്തബ്ധനാകും. കാരണം അദ്ദേഹം അധികാരവികേന്ദ്രീകരണത്തെയാണ് പ്രോത്സാഹിപ്പിച്ചത്.

അടുത്ത പേജില്‍

ഹസാരെ സമരം ഒരു ആഘോഷം: അരുന്ധതിഹസാരെ സമരം ഒരു ആഘോഷം: അരുന്ധതി

English summary
Booker prize-winning author Arundhati Roy launched a scathing attack on the 'aggressive nationalism' behind the anti-corruption drive led by Gandhiyan Anna Hazare. In a column entitled 'I'd rather not be Anna' published in The Hindu newspaper, Arunthati attacking Hazare and asking who is he?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X