Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ സമരം ഒരു ആഘോഷം: അരുന്ധതി

Anna Hazare
ഹസാരെ ഗാന്ധിമാര്‍ഗ്ഗത്തില്‍ സമരം നടത്തുമ്പോഴും, അതിന് ഒരു ആഘോഷത്തിന്റെ സ്വഭാവം വരുന്നുണ്ട്. കൂട്ടംകൂടിനില്‍ക്കുന്നയാളുകള്‍ ചൊവ്വുന്ന ദേശഭക്തിഗാനങ്ങള്‍ക്കും, ദേശീയവികാരം തിളപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കും ഈ തോന്നല്‍ ഇല്ലാതാക്കാന്‍ കഴിയുന്നില്ല- അരുന്ധതി വിമര്‍ശിക്കുന്നു.

യഥാര്‍ത്ഥത്തില്‍ അണ്ണാ ഹസാരെ എന്ന ഈ പുതിയ വിശുദ്ധന്‍ ആരാണ്, ജനങ്ങളുട ശബ്ദമാണോ. എങ്കില്‍ എന്തുകൊണ്ട് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകള്‍ക്കെതിരെ അദ്ദേഹം സമരം ചെയ്യുന്നില്ല- ഇതാണ് അരുന്ധതി ചോദിക്കുന്നത്.

ലേഖനത്തില്‍ മാവോവാദികളുടെ ആവശ്യങ്ങളെയും ലോക്പാല്‍ ബില്ലിനായുള്ള ആവശ്യത്തെയും അരുന്ധതി താരതമ്യം ചെയ്യുന്നുണ്ട്. അഴിമതി എന്നത് നിയമങ്ങളുടെ അഭാവത്തിന്റെയും, സാമ്പത്തിക ക്രമക്കേടിന്റെയും, കൈക്കൂലിസമ്പ്രദായത്തിന്റെയുമൊക്കെ സന്തതിയാണ്. ഹസാരെ പറയുന്ന ജനലോക്പാല്‍ ബില്ലുകൊണ്ട് ഇതെല്ലാം ഇല്ലാതാക്കാന്‍ കഴിയുമോ- അവര്‍ ചോദിക്കുന്നു.

ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യമുള്ളതുകൊണ്ടുതന്നെ അരുന്ധതി റോയിയ്ക്കും മറ്റാര്‍ക്കും സ്വ്ന്തം അഭിപ്രായങ്ങള്‍പറയാം. അത് ഹസാരെയെക്കുറിച്ചായാലും മാവോവാദികളെക്കുറിച്ചായാലും. എന്തായാലും ആളുകള്‍മുഴുവന്‍ ഹസാരെയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ ഈ ഹസാരെ ആരാണെന്നുള്ള അരുന്ധതിയുടെ ചോദ്യം ചിലര്‍ക്കെങ്കിലും ദഹിച്ചുവെന്ന് വരില്ല.

എപ്പോഴും പ്രശ്‌നങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ നിലപാടുകള്‍ കൈക്കൊണ്ട് വിവാദങ്ങളുണ്ടാക്കിയ പൂര്‍വ്വചരിത്രം അരുന്ധതിയ്ക്കുണ്ട്. മാവോവാദികളുടെ രക്തരൂഷിത വിപ്ലവത്തെ ന്യായീകരിച്ചും, കശ്മീരില്‍ച്ചെന്ന് കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് പ്രസംഗിച്ചും(ഈ പ്രശ്‌നത്തിന്റെ പേരില്‍ കഴിഞ്ഞതവണ തൃശൂരില്‍ വന്നപ്പോഴും അരുന്ധതിയ്ക്ക് കരിങ്കൊടി കാണേണ്ടിവന്നിട്ടുണ്ട്) അരുന്ധതി നേരത്തേ തന്നെ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഹസാരെ പ്രശ്‌നത്തില്‍ ഇനി എന്താവും നടക്കാന്‍ പോവുകയെന്നത് കണ്ടറിയാം.

ആദ്യപേജില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+