കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ലിനെ ജയരാജന്‍ നിയമപരമായി നേരിടുന്നു

  • By Lakshmi
Google Oneindia Malayalam News

P Jayarajan
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയുണ്ടാ വാക്‌പോരുകള്‍ക്ക് അവസാനമാകുന്നില്ല. വിലക്കിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചുമുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ മറ്റു തലങ്ങളിലേയ്ക്കാണ് ആരോപണപ്രത്യാരോപണങ്ങള്‍ കടന്നിരിക്കുന്നത്.

കൃഷ്ണപിള്ള ദിനത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പാര്‍ട്ടിനേതാക്കളായ പി ജയരാജനും എംവി ജയരാജനും ബര്‍ലിനെതിരെ ആഞ്ഞടിച്ചിരുന്നു. ചെരുപ്പുനക്കിയെന്നായിരുന്നു ഒരാള്‍ ബര്‍ലിനെ വിശേഷിപ്പിച്ചതെങ്കില്‍ മറ്റേയാള്‍ സ്വതസിദ്ധമായ ശുംഭന്‍ പ്രയോഗമാണ് ബര്‍ലിനെതിരെ നടത്തിയത്.

ഇത് കേട്ട് ബര്‍ലിനും വെറുതെയിരുന്നില്ല, മുമ്പ് പാര്‍ട്ടിയിലുണ്ടായിരുന്ന കാലത്ത് പി ജയരാജന്‍ വീട് നിര്‍മ്മാണത്തിന് സഹായം ചോദിച്ചതും 20,000 രൂപ നല്‍കിയതും, പിന്നീട് ജയരാജന്റെ വീട്ടിലേയ്ക്ക് നാല് ഫാനുകള്‍ നല്‍കിയതുമെല്ലാം ബര്‍ലിന്‍ വിളിച്ചുപറഞ്ഞു.

ഇപ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുയാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ട്ടി നേതാക്കളെ വ്യക്തിഹത്യ നടത്തുന്നതു വഴി പാര്‍ട്ടിയെ തകര്‍ക്കാനാണു കുഞ്ഞനന്തന്‍ നായരുടെ ശ്രമമെന്നു സെക്രട്ടേറിയറ്റ് ആരോപിക്കുന്നു.

വീടുനിര്‍മാണത്തിനു നല്‍കിയ സഹായം സംബന്ധിച്ച പ്രസ്താവന ഒരു മനുഷ്യന്‍ എത്രമാത്രം അധഃപതിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബര്‍ലിന്റെ പ്രസ്താവനയെന്നാണ് പാര്‍ട്ടി പറയുന്നത്.

English summary
CPM Kannur district secretariat blasts Berlin Kunjanandan Nair over his statement about the financial aid for P Jayarajan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X