കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍ അഴിമതിക്കുള്ള ഒറ്റമൂലിയല്ല:പ്രധാനമന്ത്രി

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
കൊല്‍ക്കത്ത: ലോക്പാല്‍ ബില്ലുകൊണ്ട് മാത്രം രാജ്യത്തെ അഴിമതി പൂര്‍ണമായി തടയാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഭരണസംവിധാനത്തില്‍ സമഗ്രമായ അഴിച്ചുപണി നടന്നാല്‍ മാത്രമേ യഥാര്‍ഥ്യ ലക്ഷ്യം നേടാനാകൂവെന്ന് കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ലോക്പാല്‍ നിയമം സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് തയാറാണ്. പാര്‍ലമെന്റില്‍ ഒരു ബില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെയാണുള്ളത്. ബില്ലിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ പൗരന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ പരിഗണിച്ച് ബില്ലില്‍ മാറ്റം വരുത്താനുള്ള അധികാരം കമ്മിറ്റിക്കുണ്ട്.

അഴിമതിക്കെതിരായ പോരാട്ടം അനിവാര്യമാണ് ഇത് തടയാന്‍ ഒറ്റമൂലിയില്ല. അഴിമതി തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്‍മോഹന്‍ ആവര്‍ത്തിച്ചു.

ലോക്പാല്‍ ബില്‍ അഴിമതി തടയാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ എല്ലാപ്രശ്‌നവും പരിഹരിക്കാന്‍ അത് പര്യാപ്തമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
With Team Anna stepping up the heat on the corruption issue, the Prime Minister, Dr Manmohan Singh, today said the Government was open to reasoned debate on the Lokpal Bill but made it clear that there was no single solution to tackle the problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X