Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ നിരാഹാരത്തില്‍; കച്ചവടക്കാര്‍ സന്തോഷത്തില്‍

Anna Hazare Supporters
ദില്ലി: അഴിമതിയ്‌ക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന നിരാഹാരസമരം ശ്രദ്ധനേടിയതിനെത്തുടര്‍ന്ന് ലോകമൊട്ടുക്കും ദില്ലിയിലെ രാംലീല മൈതാനത്തേയ്ക്ക് ഉറ്റുനോക്കുകയാണ്. അനുദിനം ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇവിടെയുത്തുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണ്.

ഇതില്‍ മനംനിറഞ്ഞ് സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്, മൈതാനത്തെ കച്ചവടക്കാര്‍. ഗാന്ധിയനായ ഹസാരെയാണ് സമരം നടത്തുന്നതെന്നതുകൊണ്ട് ഗാന്ധിയുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ക്കെല്ലാം നല്ല വില്‍പ്പനയാണിവിടെ. ഗാന്ധിത്തൊപ്പി, ത്രിവര്‍ണ പതാക, ഗാന്ധിജിയുടെ ഫോട്ടോ, ഹസാരെയുടെ ഫോട്ടോ തുടങ്ങിയവയെല്ലാം ചൂടപ്പം പോലെ വിറ്റുപോവുകയാണ്. നൂറുകണക്കിന് ഗാന്ധിത്തൊപ്പികളാണ് മണിക്കൂറുകള്‍കൊണ്ട് വിറ്റുപോകുന്നത്.

കച്ചവടക്കാരുടെ ഉത്സാഹം കാണുമ്പോള്‍ രാംലീലയില്‍ കാര്‍ണിവല്‍ നടക്കുന്നുവെന്ന തോന്നലാണ്. അത്രക്കു തിരക്കുപിടിച്ച കച്ചടവത്തിലാവണവര്‍. പതിനഞ്ച് ദിവസത്തെ മേള എന്നാണ് ചില കച്ചവടക്കാര്‍ ഹസാരെയുടെ സമരത്തെ വിശേഷിപ്പിക്കുന്നത്.

ബാഡ്ജുകള്‍, പതാക, കൈയില്‍ കെട്ടുന്ന ബാന്‍ഡ്, ഹെയര്‍ബാന്‍ഡ്, ഗാന്ധിത്തൊപ്പി, ഹസാരെയുടെ ചിത്രം പതിച്ച ത്രിവര്‍ണ പതാക എന്നിവയെല്ലാം തീരുന്ന മുറയ്ക്ക് മൈതാനത്ത് വീണ്ടുമെത്തും. ഇക്കാര്യത്തില്‍ ഹസാരെയ്ക്ക് തങ്ങള്‍ നന്ദിപറയണെന്നും കുറച്ചുദിവസമായി കച്ചവടം നല്ല ലാഭത്തിലാണെന്നും വില്‍പനക്കാര്‍ പറയുന്നു.

ഹസാരെയുടെ സമരത്തിന്റെ ആറാംദിവസമായ ഞായറാഴ്ച കൂടുതല്‍ കച്ചവടക്കാര്‍ മൈതാനിലെത്തിയിട്ടുണ്ട്. സാദര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ചെറിയ വിലയ്ക്ക് മൊത്തമായി വാങ്ങുന്ന സാധനങ്ങള്‍ ഇവിടെ നല്ല ലാഭത്തിനാണ് വില്‍ക്കുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+