ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയ നാഗ്‌ല മേഖലയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് 40 ഓളം തീര്‍ത്ഥാടകര്‍ മരിച്ചു. സതി മാതാ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഗൗപാര്‍ ഗ്രാമത്തിലാണ് സംഭവം. അപകടസമയത്ത് ട്രാക്ടറില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു.
റോഡില്‍ നിന്നു മറിഞ്ഞ വാഹനം അരികിലുള്ള ആഴമേറിയ കുഴിയിലേക്ക് പതിച്ചതാണ് മരണസംഖ്യ ഉയര്‍ത്തിയത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിനുള്ള കാരണം ഇതുവരെ മനസ്സിലായിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്- ജില്ലാ മജിസ്‌ട്രേട്ട് മധുകര്‍ ദ്വിവേദി പറഞ്ഞു.
At least 40 pilgrims were today killed when a tractor trolley carrying them overturned in a waterlogged ditch in Nagra area of the district.
The incident occurred this morning when the tractor trolley carrying around 60 pilgrims overturned in the ditch near Gauapar village, police said.