മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹസാരെയക്കൊപ്പമില്ല

അഴിമതിയ്ക്ക തങ്ങള്‍ എതിരാണെന്നും എന്നാല്‍ ഹസാരെയുടെ സമരരീതിയോട് യോജിപ്പില്ലെന്നുമാണ് ഇന്ത്യന്‍ കാത്തലിക് മൂവ്‌മെന്റിന്റെ മുന്‍ പ്രസിഡന്റ് രാകേഷ് സിങ് പറയുന്നത്. ഇതുകൂടാതെ ദില്ലിയിലെ ജുമ മസ്ജിദിലെ ഷഹി ഇമാമായ സെയ്ദ് അഹമ്മദ് ബുഖാരി ഹസാരെ സമരത്തില്‍ അണിനിരക്കരുതെന്നും സമരവേദിയില്‍ പോകരുതെന്നും മുസ്ലീംങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
വന്ദേ മാതരം, ഭാരത് മാതാ കി ജയ് തുടങ്ങി സമരത്തിനിടെ ഹസാരെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളോട് എതിര്‍പ്പാണെന്നാണ് ഇമാം പറഞ്ഞിരിക്കുന്നത്. മുസ്ലീംങ്ങള്‍ രാജ്യത്തെ മാതാവോ പിതാവോ ആയി ആരാധിക്കുന്നില്ല. മതത്തിന്റെ അടിസ്ഥാന തത്വത്തിനെതിരായ ഈ സമരത്തില്‍ മുസ്ലീംങ്ങള്‍ക്ക് പങ്കെടുക്കാനാകില്ല- ഇമാം പറയുന്നു.
ജനലോക്പാല്‍ ബില്ലിനായി നടക്കുന്ന സമരത്തിന് ഇതോടെ മതപരമായ ദ്രുവീകരണമെന്ന പുതിയൊരു മുഖം കൂടി കൈവരുകയാണ്. മതപരമായ ഈ പ്രശ്‌നം ഹസാരെ സമരത്തിന് ഒരുതരത്തില്‍ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications