മദ്യരഹരിയില്‍ കാവല്‍ക്കാരന്റെ വക ക്ഷേത്രപൂജ
തിരുവനന്തപുരം: മദ്യരഹരിയില്‍ ക്ഷേത്രം കാവല്‍ക്കാരന്‍ പൂജ നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വെള്ളറട ആറാട്ടുകുഴി ചിറത്തലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.
മദ്യപിച്ചെത്തിയ കാവല്‍ക്കാരന്‍ പൂജാരിയ്ക്കു പിന്നാലെ തന്റെ വക പൂജ നടത്തുകയായിരുന്നു. കണ്ടു നിന്ന നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി കാവല്‍ക്കാരനേയും കൂടെയുണ്ടായിരുന്ന മറ്റൊരാളേയും കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മദ്യപിച്ച് ക്ഷേത്രത്തിലെത്തിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഇയാള്‍ സസ്‌പെന്‍ഷനിലാണ്.












Click it and Unblock the Notifications