അമ്മയുടെ പ്രണയത്തിന് മകള്‍ എതിര് ; റോഡില്‍ വഴക്ക്
ആലപ്പുഴ: പ്രണയത്തെച്ചൊല്ലി അമ്മയും മകളും നടുറോഡില്‍ തര്‍ക്കിച്ചത് സംസ്ഥാനപാതയില്‍ ഗതാഗത തടസ്സമുണ്ടാക്കി. ശനിയാഴ്ച രാത്രി മാവേലിക്കര-തിരുവല്ല പാതയിലെ കുറ്റിയില്‍ ജങ്ഷന് സമീപത്താണ് അമ്പത്തിയാറുകാരിയായ അമ്മയും 35വയസ്സുള്ള മകളും പ്രണയത്തിന്റെ പേരില്‍ എറ്റുമുട്ടിയത്. അമ്മയുടെ പ്രണയത്തോടുള്ള മകളുടെ എതിര്‍പ്പാണ് പ്രശ്‌നത്തിന് കാരണമായത്.
മത്സക്കച്ചവടക്കാരിയായ സ്ത്രീയുടെ ഭര്‍ത്താവ് രണ്ടുവര്‍ഷം മുമ്പ് മരിച്ചു. പിന്നീട് ഇവര്‍ മറ്റൊരാളുമായി പ്രണയത്തിലായി. അമ്പത്തിയാറാം വയസ്സിലെ പ്രണയത്തില്‍ നിന്ന് അമ്മയെ പിന്തിരിപ്പിക്കാന്‍ മക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മരുമക്കള്‍ അമ്മായിയമ്മയെ 'പുതിയ ആളോടൊപ്പം' കണ്ടത് മക്കളുടെ കുടുംബജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. ഇതോടെ മക്കള്‍ കുപിതരായി.
കഴിഞ്ഞ ദിവസം വൈകി വീട്ടിലെത്തിയ അമ്മയില്‍ നിന്ന് ഇളയമകള്‍ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി. ഫോണ്‍ തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് ഇവര്‍ രാത്രി വീടുവിട്ടു. ശനിയാഴ്ച സന്ധ്യയ്ക്ക് കുറ്റിയില്‍ അമ്മയും മക്കളും തമ്മില്‍ കണ്ടുമുട്ടിയതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്.
ഗതാഗതം തടസപ്പെട്ടതോടെ പോലീസ് സ്ഥലത്തെത്തി. ഇഷ്ടപ്പെട്ടയാളോടൊപ്പം ജീവിക്കുമെന്ന പ്രഖ്യാപനവുമായി അമ്മ അതുവഴി വന്ന ഓട്ടോയില്‍ കയറിപ്പോയി. തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അമ്മയുടെ ആഗ്രഹം നടക്കില്ലെന്നു മക്കളും പ്രഖ്യാപിച്ചു. മക്കളെ പോലീസ് പറഞ്ഞുവിട്ടതോടെയാണ് ഗതാഗതതടസം ഒഴിവായത്.












Click it and Unblock the Notifications