ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യയുടെ ക്വട്ടേഷന്‍
കോട്ടയം: ഭാര്യ എല്‍പ്പിച്ച ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണമേറ്റ് പരുക്കേറ്റ യുവാവ് ആശുപത്രിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം വീടുകയറി ആക്രമിച്ചത്.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി സനലാ (36)ണ് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഓഗസ്റ്റ് 19ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അക്രമം. കമ്പിവടിയും വടിവാളും കൊണ്ടാണ് അക്രമിസംഘം യുവാവിനെ പരുക്കേല്‍പ്പിച്ചത്.
ഏതാനും നാളുകളായി, യാവാവും ഭാര്യയും തമ്മില്‍ പിണങ്ങികഴിയുകയായിരുന്നു. ഇതിനിടെ സനലിന്റെ പേരിലുള്ള എട്ട് സെന്റ് സ്ഥലം തട്ടിയെടുക്കാന്‍ ഭാര്യയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്.
ഓട്ടോയിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന സനല്‍ മൊഴി നല്‍കിയിട്ടുണ്ട്. സനലിന്റെ ഭാര്യയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ്, മറ്റൊരു യുവാവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സൂചനയുണ്ട്. സംഭവത്തില്‍ കാഞ്ഞിരപ്പളളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications