കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ടര്‍ 20 കിരീടം ബ്രസീലിന്

Google Oneindia Malayalam News

Fifa
ബൊഗോട്ട: അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ബ്രസീലിന്. കലാശപ്പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ 3-2നു കീഴടക്കിയാണ് മഞ്ഞപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഹാട്രിക് നേടിയ ഓസ്‌കറാണ് വിജയശില്‍പ്പി. അലെക്‌സ്, നെല്‍സണ്‍ ഒലിവേറ എന്നിവര്‍ പറങ്കികള്‍ക്കുവേണ്ടി ലക്ഷ്യം കണ്ടു. അഞ്ചാം കിരീടം നേടിയ ബ്രസീലിനു മുന്നില്‍ ഇനി ചിരവൈരികളായ അര്‍ജന്റീനമാത്രമാണുള്ളത്.

മല്‍സരം തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഓസ്‌കര്‍ വലകുലുക്കി. താഴ്ന്നിറങ്ങിയ ഫ്രീകിക്കിനെ സുന്ദരമായ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ നാലുമിനിറ്റിനുള്ളില്‍ ഒലിവേറയിലൂടെ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒലിവേറ സ്വന്തം ടീമിനെ മുന്നിലെത്തിച്ചു. ഗോളി തടുത്തിട്ട ഒരു പന്ത് തട്ടിയെടുത്ത ഓസ്‌കര്‍ 79ാം മിനിറ്റില്‍ സമനില പിടിച്ചെടുക്കുകയായിരുന്നു.

ഇതോടെ മല്‍സരം അധികസമയത്തേക്ക് നീണ്ടു. കാറ്റിയാനോയുടെ ക്ലോസ് റേഞ്ച് ഷോട്ട് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോളി വരുത്തിയ വീഴ്ച മുതലാക്കി ഓസ്‌കര്‍ 111ാം മിനിറ്റില്‍ ടീമിനു വിജയം സമ്മാനിച്ചു. ലൂസേഴ്‌സ് ഫൈനലില്‍ മെക്‌സിക്കോ 3-1ന് ഫ്രാന്‍സിനെ കിഴടക്കി.

English summary
Brazil world fifa under 20 football champions. A hatrick from oscar lifted brazil to a 3-2 trimph over portugal in the final
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X