Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുഡ് സപ്ലയര്‍ക്ക് പണത്തിന് പകരം സെക്‌സ് !

ലണ്ടന്‍: പലരുടെയും പ്രിയ ഭക്ഷണപദാര്‍ത്ഥങ്ങളാണ് പിസയും ബര്‍ഗറുമൊക്കെ. ഇടക്കൊരു കൊതിവരുമ്പോള്‍ റസ്‌റ്റോറണ്ടുകളില്‍ പോകാന്‍ മടിച്ച് വീട്ടിലേയ്ക്ക് പിസ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നവര്‍ ഒരപാടുണ്ട്.

സപ്ലയര്‍ വരുമ്പോള്‍ നമ്മുടെ നാട്ടില്‍ പലരും മാന്യമായി പണം നല്‍കുകയാണ് പതിവ്. എന്നാല്‍ ലണ്ടനില്‍ നിന്നുള്ളൊരു വാര്‍ത്തകേട്ടാല്‍ ആരും ഒന്ന് അതിശയിക്കും.

കാരണമെന്തെന്നല്ലേ, ലണ്ടനില്‍ നടന്ന ഒരു സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത് തങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണസാധനങ്ങളുമായി വീടുകളിലെത്തുന്ന വിതരണക്കാര്‍ക്ക് പണത്തിനു പകരം സെക്‌സിനുള്ള ഓഫര്‍ ലഭിയ്ക്കുന്നുവെന്നാണ്.

ബ്രിട്ടനിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഗലയായ ജസ്റ്റ് ഈറ്റ് ആണ് ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത്. ഭക്ഷണം വീട്ടിലേയ്ക്ക ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കളില്‍ കാല്‍ഭാഗത്തോളം പേരും പണമല്ലാതെ സെക്‌സ് ഉള്‍പ്പെടെ മറ്റെന്തും സര്‍വീസിന് പകരമായി നല്‍കാന്‍ തയ്യാറാവുന്നവരാണത്രേ. ഇവര്‍ ഇക്കാര്യം ഭക്ഷണവുമായെത്തുന്നവരോട് പറയുകയും ചെയ്യുന്നുണ്ട്.

ഇനിയുമുണ്ട് കാര്യങ്ങള്‍ പലപ്പോഴും ഭക്ഷണം കൊണ്ടുവരുന്നയാളുകള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത് നഗ്നരായ സ്ത്രീകളേയോ പരുഷന്മാരേയോ ആണത്രേ. ഇതിന് ആളുകള്‍ പറയുന്ന ന്യായം, പലപ്പോഴും ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി ആളുകളെത്തുന്നത് തങ്ങള്‍ പ്രണയലീലകളില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കുമെന്നാണ്.

ഭക്ഷണം കൊണ്ടുവന്നയാള്‍ പണം ചോദിക്കുമ്പോള്‍ ചില സ്ത്രീകള്‍ അതിന് പകരം സെക്‌സാണത്രേ ഓഫര്‍ ചെയ്യുന്നത്. ചില പുരുഷന്മാരാകട്ടെ മദ്യവും മറ്റും പകരം നല്‍കാമെന്ന് പറയും. ഭക്ഷണവിതരണ ജോലിചെയ്യുന്ന ഒരു 43കാരന്‍ പറയുന്നത് തന്റെ റസ്റ്റോറന്റില്‍ നിന്നുമാത്രം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഒരു കസ്റ്റമര്‍ എല്ലായ്മപോഴും തുണിയില്ലാതെയാണ് ഭക്ഷണം വാങ്ങാനായി വാതില്‍ തുറക്കുന്നതെന്നാണ്. മാത്രമല്ല നഗ്നയായ അവര്‍ പലപ്പോഴും തന്നെ കണ്ണിറുക്കിക്കാണിക്കുമെന്നും ഇദ്ദേഹം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+