ദുബയ്: സ്മാര്‍ട് സിറ്റിയുടെ നിര്‍മാണം സെപ്റ്റംബര്‍ 29ന് ഇടച്ചിറയിലെ പദ്ധതി പ്രദേശത്തു തുടങ്ങും. പദ്ധതി സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ ദുബായില്‍ ചേര്‍ന്ന ടീകോം ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. നവംബര്‍ 19നു സ്മാര്‍ട്ട് സിറ്റിയുടെ ഹെഡ് ഓഫിസിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങാനും തീരുമാനമുണ്ട്.
പദ്ധതി സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചതോടെ, നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ടീകോം തീരുമാനിച്ചിരുന്നു. ഒരു വര്‍ഷത്തിനകം തീര്‍ക്കേണ്ട നിര്‍മാണ പദ്ധതികള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. ഇതിനുള്ള ഫണ്ടും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ. ബാബു, വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലി എന്നിവര്‍ സ്മാര്‍ട്ട് സിറ്റി ഡയറക്റ്റര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
The work on SmartCity Pavilion, which will showcase the various advanced technological advancement of SmartCity and the offices for the Administrative and Project Management team, will begin on September 29, 2011 as per the deadlines set with the Kerala Government.