ഐടി ഓഹരികള്‍ കരുത്തുകാട്ടി

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞതിനുശേഷം താഴേക്കു പതിക്കുകയായിരുന്ന ഐ.ടി ഓഹരികളുടെ തിരിച്ചുവരവ് വിപണിയ്ക്ക് ഏറെ ആശ്വാസമായി. ടി.സി.എസ് 6.5 ശതമാനവും ഇന്‍ഫോസിസ് 3.5 ശതമാനവും എച്ച്.സി.എല്‍ ടെക് 2.5 ശതമാനവും നേട്ടമുണ്ടാക്കി.
എന്നാല്‍ ഈ നേട്ടങ്ങളില്‍ അധികം സന്തോഷിക്കേണ്ട കാര്യമില്ലെന്ന് ഗ്ലോബല്‍ ഇക്വിറ്റിയുടെ ശങ്കര്‍ ശര്‍മ അഭിപ്രായപ്പെട്ടു. പ്രതികൂല ഘടകങ്ങളാണ് ഏറെയുള്ളത്. അതിനെയെല്ലാം മറികടന്ന് ആയിരം പോയിന്റിലധികം നേട്ടമുണ്ടാക്കാന്‍ സെന്‍സെക്‌സിനു സാധിയ്ക്കുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്.
ഐ.ടി സ്‌റ്റോക്കുകളെ കൂടാതെ ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് കമ്പനികളും രണ്ടര ശതമാനത്തിലധികം നേട്ടമുണ്ടാക്കി. നഷ്ടമുണ്ടാക്കിയ കമ്പനികളുടെ പട്ടികയില്‍ ഒ.എന്‍.ജി.സി, സിപ്ല, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍.ടി.പി.സി, റാന്‍ബാക്‌സി ഓഹരികളാണ് മുന്നിലെത്തിയത്.












Click it and Unblock the Notifications