എസ്ആര്‍എസ് ഐപിഒ വാങ്ങണോ?
ചൊവ്വാഴ്ച ഇറങ്ങുന്ന എസ്ആര്‍എസ് ഐ.പി.ഒ വാങ്ങണോ എന്ന കാര്യത്തില്‍ നിക്ഷേപകരുടെ മനസ്സില്‍ നിരവധി സംശയങ്ങളുണ്ടാവും.
2000ല്‍ എസ്.ആര്‍.എസ് കമേഴ്‌സ്യല്‍ എന്ന പേരിലാണ് ഈ കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നത്. 2005ല്‍ പേര് എസ്.ആര്‍.എസ് എന്റര്‍ടെയ്ന്‍മെന്റ് എന്നാക്കി മാറ്റി. സിനിമ മള്‍ട്ടിപ്ലെക്‌സ്, ഫുഡ്, ബിവറേജ്, റീട്ടെയില്‍, എഫ്എംസിജി, ജ്വല്ലറി മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി 525 കോടിയുടെ നിക്ഷേപമാണ് ഐ.പി.ഒയിലൂടെ ലക്ഷ്യമിടുന്നത്.
എസ്.ആര്‍.എസ് റിയല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ സഹോദരസ്ഥാപനമാണിത്. 1995ല്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സെബി അന്വേഷണം നടത്തിയിരുന്നു. നാലു പ്രമോട്ടര്‍മാര്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ക്ക് നാലുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു തന്നെയാണ് ഐ.പി.ഒയ്ക്കുള്ള പോരായ്മയും.
പക്ഷേ, റിസ്‌കെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് മികച്ച ലാഭം നല്‍കാന്‍ ഓഹരിക്കു കഴിയുമെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്. വര്‍ഷത്തില്‍ 144 ശതമാനത്തോളമാണ് കമ്പനിയുടെ ലാഭത്തിലുള്ള വര്‍ധനവ്. കമ്പനിയുടെ പി.ഇ റേഷ്യയും വളരെ മെച്ചപ്പെട്ടതാണ്.
കമ്പനിയുടെ മുഖ്യവരുമാനമാര്‍ഗ്ഗം ജ്വല്ലറിയില്‍ നിന്നാണെങ്കിലും ഐ.പി.ഒകളിലൂടെ സമാഹരിക്കുന്ന പണം മുഴുവന്‍ സിനിമ മള്‍ട്ടിപ്ലക്‌സുകള്‍ സ്ഥാപിക്കാനാണ് ഉപയോഗിക്കുക. റേറ്റിങ് ഏജന്‍സിയായ ഇക്ര ശരാശരി മാര്‍ക്കാണ് ഐ.പി.ഒയ്ക്ക് നല്‍കിയിട്ടുള്ളത്. നിക്ഷേപിക്കേണ്ടവര്‍ പോര്‍ട്ട്‌ഫോളിയോയുടെ അഞ്ചു ശതമാനത്തിലധികം നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത.












Click it and Unblock the Notifications