യാഹൂ ഫോണ്‍ വരുന്നു

എട്ട് മെഗാപിക്‌സല്‍ ക്യാമറ, ബ്ലൂടൂത്ത്, മൈക്രോ എസ്.ഡി. സ്ലോട്ട്, സി.ഡി.എം.എ, ജി.എസ്.എം കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണാണിത്.ഫോണില്‍ യാഹു ജപ്പാന്‍, യാഹു ജപ്പാന്‍ ഓക്ഷന്‍, യാഹു ലുകോ എന്നീ അപ്ലിക്കേഷനെല്ലാം ഉള്‍പ്പെടുത്തിയായിരിക്കും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുക.
മൈക്രോസോഫ്റ്റുമായി സഹകരിച്ച് യാഹു മൊബൈല്‍ വിപണിയിലേക്കിറങ്ങുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആന്‍ഡ്രോയ്ഡ് 2.3 വേര്‍ഷനില്‍ യാഹു ഫോണുകള്‍ ആളുകളുടെ കൈകളിലെത്താന്‍ പോവുകയാണ്. ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്ത ഗൂഗില്‍ ഹാര്‍ഡ്‌വെയറിനുവേണ്ടി മോട്ടോറോള മൊബിലിറ്റിയെ ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ സെര്‍ച്ച് എന്‍ജിനു പിറകെ മൊബൈല്‍ വിപണിയിലും രണ്ടു കമ്പനികളുടെയും പോരാട്ടം മുറുകുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications