കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹൂ ഫോണ്‍ വരുന്നു

Google Oneindia Malayalam News

Yahoo
ഗൂഗിളിനു പിറകെ മൊബൈല്‍ ഫോണുമായി രംഗത്ത്. എതിരാളിയായ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ യാഹുവിനു വേണ്ടി മൊബൈലുകള്‍ നിര്‍മ്മിക്കുന്നത് ജപ്പാന്‍ കമ്പനിയായ ഷാര്‍പ്പ് ആണ്. മൊബൈല്‍ ഓപറേറ്റിങ് കമ്പനിയായ സോഫ്റ്റ്ബാങ്ക് അടുത്ത മാസം മുതല്‍ യാഹു ഫോണുകള്‍ വിപണിയിലെത്തിച്ചുതുടങ്ങും.

എട്ട് മെഗാപിക്‌സല്‍ ക്യാമറ, ബ്ലൂടൂത്ത്, മൈക്രോ എസ്.ഡി. സ്ലോട്ട്, സി.ഡി.എം.എ, ജി.എസ്.എം കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണാണിത്.ഫോണില്‍ യാഹു ജപ്പാന്‍, യാഹു ജപ്പാന്‍ ഓക്ഷന്‍, യാഹു ലുകോ എന്നീ അപ്ലിക്കേഷനെല്ലാം ഉള്‍പ്പെടുത്തിയായിരിക്കും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുക.

മൈക്രോസോഫ്റ്റുമായി സഹകരിച്ച് യാഹു മൊബൈല്‍ വിപണിയിലേക്കിറങ്ങുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആന്‍ഡ്രോയ്ഡ് 2.3 വേര്‍ഷനില്‍ യാഹു ഫോണുകള്‍ ആളുകളുടെ കൈകളിലെത്താന്‍ പോവുകയാണ്. ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്ത ഗൂഗില്‍ ഹാര്‍ഡ്‌വെയറിനുവേണ്ടി മോട്ടോറോള മൊബിലിറ്റിയെ ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ സെര്‍ച്ച് എന്‍ജിനു പിറകെ മൊബൈല്‍ വിപണിയിലും രണ്ടു കമ്പനികളുടെയും പോരാട്ടം മുറുകുമെന്ന് പ്രതീക്ഷിക്കാം.

English summary
Yahoo japan has partnered with mobile carrier softbank announced a new smartphone for the market.his is an Android powered device which is a rebranded version of a Sharp manufactured smartphone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X