അണ്ണാ വിരുദ്ധരും സജീവമാകുന്നു
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ലോകത്ത് ഇപ്പോള്‍ അണ്ണാ ഹസാരയാണ് സൂപ്പര്‍ സ്റ്റാര്‍. ഇതില്‍ ഭൂരിഭാഗം പേരും ഹസാരയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണെത്തുന്നതെങ്കിലും മറിച്ചു ചിന്തിക്കുന്ന വിഭാഗവും ഇപ്പോള്‍ വെര്‍ച്വല്‍ ലോകത്ത് സജീവമാണ്.
ഉദാഹരണത്തിന് ഫെസ് ബുക്കിലെ ഐ ഹേറ്റ് അണ്ണാ ഹസാരെ എന്ന ഗ്രൂപ്പില്‍ ഇതുവരെ 2301 പേര്‍ അംഗങ്ങളായി കഴിഞ്ഞു.
അഴിമതിക്കെതിരേയുള്ള പോരാട്ടം എന്ന പേരില്‍ അധികാരകേന്ദ്രീകരണമാണ് ജന്‍ ലോക്പാല്‍ ബില്ലില്‍ മുന്നോട്ടുവയ്ക്കുന്നത്. ഭരണസംവിധാനത്തെ നിയമം, നീതിന്യായം നിര്‍വഹണം എന്നൊക്കെ വേര്‍തിരിച്ചുവച്ചിരിക്കുന്നത് അധികാര സംതുലനത്തിനാണ്. ഈ മൂന്നു വിഭാഗവും ഒന്നിനു കീഴെ വന്നാല്‍ പിന്നെ അതു തന്നെയായിരിക്കും ഏറ്റവും വലിയ അഴിമതിയെന്ന പക്ഷക്കാരാണ് ഇവരില്‍ പലരും.
ഒരു സുപ്രിം പവറാണ് ബില്‍ വിഭാവനം ചെയ്യുന്നത്. ആരാലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത ഒന്ന്. തീര്‍ച്ചയായും ഇത് ജനാധിപത്യത്തിനു തന്നെ എതിരാണ്.അഴിമതിക്കെതിരാണെങ്കിലും ഇപ്പോള്‍ അണ്ണാ ഹസാര നടത്തികൊണ്ടിരിക്കുന്നത് ബ്ലാക്ക്‌മെയിലിങാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ മുഖവിലക്കെടുക്കാത്ത നടപടി ആപത്ത് ക്ഷണിച്ചുവരുത്തും.
രാംലീല മൈതാനിയില്‍ ഹസാരയ്ക്കു പിന്തുണയുമായെത്തിയ ഭൂരിഭാഗം പേര്‍ക്കും സര്‍ക്കാര്‍ മുന്നോട്ടുവച്ച ലോക്പാല്‍ ബില്ലും ഹസാരയുടെ ബില്ലും തമ്മിലുള്ള വ്യത്യാസം അറിയില്ല. അവര്‍ക്ക് ആകെ ഒന്നേ അറിയൂ. ഞങ്ങള്‍ അഴിമതിക്കെതിരാണ്. അതുകൊണ്ട് ഹസാരെയെ പിന്തുണയ്ക്കുന്നു. ഇത് അന്ധമായ വിശ്വാസമാണ്. കാര്യങ്ങള്‍ വിലയിരുത്താന്‍ അണ്ണയുടെ അനുയായികള്‍ തയ്യാറാവുന്നില്ല.












Click it and Unblock the Notifications