ഉത്തരവാദപ്പെട്ടവരുമായി മാത്രം ചര്‍ച്ച: ഹസാരെ

അതേസമയം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തിങ്കളാഴ്ചയും ആവര്‍ത്തിച്ചു. കൊല്‍ക്കത്തയില്‍ നിന്നു മടങ്ങിയെത്തിയ പ്രധാനമന്ത്രി മറ്റു മന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഹസാരെയുടെ ആഹ്വാനപ്രകാരം അനുയായികള്‍ കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടേയും വീടുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആരും ചര്‍ച്ചയ്ക്കായി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ഹസാരെ സംഘം വ്യക്തമാക്കി. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ പാസ്സാക്കുകയാണെങ്കില്‍ ജനലോക്പാല്‍ ബില്ലില്‍ നിന്ന് ഉന്നത ജുഡീഷ്യറിയെ ഒഴിവാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഹസാരെ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരിനെ താഴെയിറക്കണമെന്ന ഉദ്ദേശ്യത്തിലല്ല സമരം നടത്തുന്നത്. എന്നാല്‍ ബില്‍ പാസ്സാക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഒഴിഞ്ഞുപോകേണ്ടി വരുമെന്നും ഹസാരെ സംഘം മുന്നറിയിപ്പു നല്‍കി. ഇതിനിടെ ഹസാരെയ്ക്ക് പിന്തുണയുമായി എത്തുന്ന അണികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.












Click it and Unblock the Notifications