പെണ്‍വാണിഭം: അധ്യാപിക പിടിയില്‍
ഹൂബ്ലി: വീടു കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. മഹിളാ വിദ്യാ പീഠത്തിനു കീഴിലുള്ള പ്രീ പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപികയായ സുലോമി വിജയകുമാര്‍ ആണ് പോലീസിന്റെ വലയിലായത്. ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.
എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. സുലോമിയുടെ ഹൊസൂരിലുള്ള വീട്ടിലും ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാടക വീട്ടിലുമാമായിരുന്നു റെയ്ഡ്.
കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ആണ് ഇവര്‍ പെണ്‍വാണിഭത്തിനായി ഉപയോഗിച്ചു വന്നിരുന്നതെന്ന് പോലീസ് കമ്മീഷണര്‍ കെ രാമചന്ദ്ര റാവു പറഞ്ഞു. ആവശ്യക്കാര്‍ ഇവരെ ഫോണ്‍ വഴി ബന്ധപ്പെടുകയായിരുന്നു പതിവ്. എന്നാല്‍ ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications