ഹസാരെ സംഘവുമായി പ്രണബ് ചര്‍ച്ചയ്ക്ക്

ഹസാരെ സംഘവും നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടായത്. കോണ്‍ഗ്രസ് എം.പി സന്ദീപ് ദീക്ഷിതിന്റെ വസതിയിലാണ് ഹസാരെ സംഘവും സര്‍ക്കാരും തമ്മില്‍ ആദ്യമായി നേരിട്ട് ചര്‍ച്ച നടത്തിയത്.
ഹസാരെ സംഘത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത് ആരാണെന്ന് അണ്ണ ഹസാരെ തീരുമാനിക്കുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചുവെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അണ്ണ ഹസാരെയുമായി സംസാരിച്ചശേഷം വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അണ്ണാ ഹസാരെയ്ക്ക് കത്തയച്ചു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് പ്രധാനമന്ത്രി കത്തില്‍ ഉറപ്പു നല്‍കുന്നു. ഹസാരെയും സര്‍ക്കാരും ഒരേ വഴിക്കാണ് നീങ്ങുന്നതെന്നും അഴിമതി അവസാനിപ്പിക്കാന്‍ ഒരുമിച്ചു പോരാടാമെന്നും പ്രധാനമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications