Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്പാല്‍ പാസാക്കിയില്ലെങ്കില്‍ നഗ്നയാവും: നടി

Salina Wali Khan
ദില്ലി: ജന ലോക്പാല്‍ ബില്ലിന് വേണ്ടി സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക് സിനിമാലോകത്തും വന്‍ പിന്തുണയാണ് ലഭിയ്ക്കുന്നത്. ബോളിവുഡിന് പിന്നാലെ തെന്നിന്ത്യന്‍ സിനിമാലോകവും ഹസാരെയ്‌ക്കൊപ്പം അണിനിരന്നുകഴിഞ്ഞു. ഒരു പകല്‍ നിരാഹാരം നടത്തിയാണ് തമിഴ് സിനിമാലോകം ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുന്നത്.

എന്നാല്‍ ദില്ലിയിലെ നടിയും മോഡലുമായ സലീന വാലി ഖാന്റെ സമരമുറകള്‍ ലേശം കടുപ്പം തന്നെയാണ്. ലോക്പാല്‍ ബില്‍ സര്‍ക്കാര്‍ പാസാക്കിയില്ലെങ്കില്‍ നഗ്നനൃത്തമാടുമെന്നാണ് നടിയുടെ ഭീഷണി. അഴിമതിയ്ക്ക് താനും ഇരയായതു കൊണ്ടാണ് ഹസാരെയുടെ സമരത്തിന് ഇത്തരത്തില്‍ പിന്തുണ പ്രഖ്യാപിയ്ക്കുന്നതെന്ന് മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സലീന പറയുന്നു.

പ്രശസ്തിയ്ക്ക് വേണ്ടിയല്ല താനിങ്ങനെ ചെയ്യുന്നത്. മറ്റുള്ള മോഡലുകളെപ്പോലെ വിവാദങ്ങളില്‍ കുടുങ്ങി പ്രശസ്തി നേടാന്‍ തനിയ്ക്ക് താത്പര്യമില്ല. സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത് സലീന വിശദീകരിയ്ക്കുന്നു.

റേഷന്‍ കാര്‍ഡിന് വേണ്ടി ഉദ്യോഗസ്ഥന് 500 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നതു പോലെ ഒരുപാട് തവണ അഴിമതി എന്റെ ജീവിതത്തില്‍ അനുഭവപ്പെട്ടിട്ടുണ്ട്. അതിനാലാണ് ഹസാരെയുടെ സമരത്തിന് പിന്തുണയ്ക്കുന്നതെന്ന് സലീന വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+