200രൂപയെടുത്തതിന് അച്ഛന്‍ മകനെപൊള്ളിച്ചു
കുന്നംകുളം: ചെറിയച്ഛന്റെ പോക്കറ്റില്‍ നിന്ന് 200 രൂപയെടുത്തുവെന്ന് പറഞ്ഞ് 12 വയസ്സുകാരനെ പൊള്ളിച്ചതായി പരാതി. കുട്ടിയുടെ അച്ഛനാണ് പണം എടുത്തുവെന്നാരോപിച്ച് വെട്ടുകത്തി പഴുപ്പിച്ച് പൊള്ളിച്ചത്. വടക്കേക്കര കൊള്ളിപ്പറമ്പില്‍ വിഷ്ണുവിനെയാണ് അച്ഛന്‍ സുരേഷ് ക്രൂരമായി മര്‍ദ്ദിക്കുകയും വെട്ടുകത്തി പഴുപ്പിച്ച് പൊള്ളിയ്ക്കുകയും ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സുരേഷ് ഒളിവില്‍ പോയി.
തിങ്കളാഴ്ച രാവിലെ സ്‌കൂളിലേയ്ക്കു പോയ കുട്ടിയെ അച്ഛമ്മ വിളിയ്ക്കുന്നുവെന്ന് പറഞ്ഞ് കൂട്ടുകാര്‍ വീട്ടിലേയ്ക്ക് തിരിച്ചയക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയെ സുരേഷ് പണമെടുത്തുവെന്ന് പറഞ്ഞ് പൊതിരെ തല്ലുകയായിരുന്നു.
തുടര്‍ന്ന് വെട്ടുകത്തി പഴുപ്പിച്ച് കുട്ടിയുടെ ഇടതുകയ്യിലും വയറ്റിലും അരയ്ക്കും വലതുകാലിലും പൊളളിച്ചു. കുട്ടി ഉറക്കെ നിലവിളിയ്ക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ഒളിവില്‍ പോയി. സംഭവം നടക്കുമ്പോള്‍ സുരേഷ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പറയുന്നു.
വിവരം അറിഞ്ഞെത്തിയ ചെറിയച്ഛന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പോലീസെത്തി വിവരം തിരക്കിയപ്പോള്‍ അച്ഛനെ തല്ലരുതെന്നായിരുന്നു കുട്ടിയുടെ ആദ്യത്തെ അഭ്യര്‍ഥന. അമ്മയില്ലാത്ത വിഷ്ണുവും അനുജന്‍ രാജേഷും ചെറിയച്ഛനൊപ്പമാണ് കഴിയുന്നത്. ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു.












Click it and Unblock the Notifications