മാറാട്:അന്വേഷണം അട്ടിമറിയ്ക്കാന്‍ ബിജെപി ശ്രമിച്ചു

അന്വേഷണം അട്ടിമറിയ്ക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം ശ്രമിച്ചുവെന്ന് സൂചന. സംഭവത്തെ കുറിച്ചുള്ള സി ബി ഐ അന്വേഷണം അട്ടിമറിക്കുന്നതില്‍ സംഘപരിവാരത്തിലെ ഒരു വിഭാഗം പങ്കുവഹിച്ചതായി തെളിയിക്കുന്ന രേഖകള്‍ മാധ്യമങ്ങളിലെത്തിയതാണ് പുതിയ വഴിത്തിരിവിന് കാരണമായത്.
മാറാടു കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ ജൂനിയര്‍ അഭിഭാഷകന് മുഖേന നല്കിയ ഹര്‍ജിയില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
മാറാട് സ്വദേശിനിയായ ശ്യാമളയായിരുന്നു ഹര്‍ജിക്കാരി. എന്നാല്‍ 2003ല്‍ നല്കിയ ഈ ഹര്‍ജിയില്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കിയിരുന്നില്ല. എന്നാല്‍ ശ്യാമള തന്നെ 2007ല്‍ നല്കിയ ഹര്‍ജിയില്‍ യുപിഎ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് 2003ല്‍ എന്‍ഡിഎ സര്‍ക്കാരിനെ എതിര്കക്ഷിയാക്കാതിരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. അന്ന് എന്‍ഡിഎ സര്‍ക്കാരിനെ എതിര്കക്ഷിയാക്കിയിരുന്നെങ്കില് അത് സിബിഐ അന്വേഷണത്തിന് വഴി തുറക്കുമായിരുന്നു.
മാറാട് കേസില്‍ സിബിഐ അന്വേഷണത്തിനു വേണ്ടി മുറവിളി കൂട്ടിയത് ബിജെപിയായിരുന്നു. എന്നാല്‍ ബിജെപിയിലെ ചിലര്‍ തന്നെ അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
അതേസമയം താന്‍ വിദൂരതയില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ശ്രീധരന് പിള്ള പറഞ്ഞു.ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെടെന്നും പിള്ള ആരോപിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്ന് ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും പിള്ള പറഞ്ഞു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications