കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്:അന്വേഷണം അട്ടിമറിയ്ക്കാന്‍ ബിജെപി ശ്രമിച്ചു

  • By Nisha Bose
Google Oneindia Malayalam News

bjp
കോഴിക്കോട്: മാറാട് കലാപത്തില്‍ സിബിഐ
അന്വേഷണം അട്ടിമറിയ്ക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം ശ്രമിച്ചുവെന്ന് സൂചന. സംഭവത്തെ കുറിച്ചുള്ള സി ബി ഐ അന്വേഷണം അട്ടിമറിക്കുന്നതില്‍ സംഘപരിവാരത്തിലെ ഒരു വിഭാഗം പങ്കുവഹിച്ചതായി തെളിയിക്കുന്ന രേഖകള്‍ മാധ്യമങ്ങളിലെത്തിയതാണ് പുതിയ വഴിത്തിരിവിന് കാരണമായത്.

മാറാടു കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ ജൂനിയര്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.

മാറാട് സ്വദേശിനിയായ ശ്യാമളയായിരുന്നു ഹര്‍ജിക്കാരി. എന്നാല്‍ 2003ല്‍ നല്‍കിയ ഈ ഹര്‍ജിയില്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കിയിരുന്നില്ല. എന്നാല്‍ ശ്യാമള തന്നെ 2007ല്‍ നല്‍കിയ ഹര്‍ജിയില്‍ യുപിഎ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് 2003ല്‍ എന്‍ഡിഎ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കാതിരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. അന്ന് എന്‍ഡിഎ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കിയിരുന്നെങ്കില്‍ അത് സിബിഐ അന്വേഷണത്തിന് വഴി തുറക്കുമായിരുന്നു.

മാറാട് കേസില്‍ സിബിഐ അന്വേഷണത്തിനു വേണ്ടി മുറവിളി കൂട്ടിയത് ബിജെപിയായിരുന്നു. എന്നാല്‍ ബിജെപിയിലെ ചിലര്‍ തന്നെ അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

അതേസമയം താന്‍ വിദൂരതയില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെ‌ടെന്നും പിള്ള ആരോപിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്ന് ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും പിള്ള പറഞ്ഞു.

English summary
The argument that the BJP tried to sabotage the CBI probe in the Marad case is incorrect, said former party state president P S Sreedharan Pillai. Talking to reporters in the district, he said the allegations levelled against me are false. He said that it is not necessary to include the centre as a client in all case. The allegations levelled are conspired by some, he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X