Get Updates
Get notified of breaking news, exclusive insights, and must-see stories!

പിവി സ്വാമി അവാര്‍ഡ് മുഹമ്മദ് അലിയ്ക്ക്

കോഴിക്കോട്: പിവി സ്വാമി മെമ്മോറിയല്‍ ഇന്റസ്ട്രിയല്‍ ആന്‍ഡ് സോഷ്യോകള്‍ച്ചറല്‍ അവാര്‍ഡിന് അവാര്‍ഡിന് വ്യവസായ പ്രമുഖന്‍ പി മുഹമ്മദ് അലിയെ തിരഞ്ഞെടുത്തു.

സ്വാതന്ത്ര്യസമര സേനാനിയും വ്യവസായിയുമായിരുന്ന പിവി സ്വാമിയുടെ പേരിലുളള അവാര്‍ഡിനായി വ്യവസായ രംഗത്ത് വിജയം വരിച്ചവരെയാണ് പരിഗണിയ്ക്കുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, മാതൃഭൂമി മാനേജിംങ് ഡയറക്ടര്‍ എംപി വീരേന്ദ്ര കുമാര്‍, പ്രോഫസര്‍ സികെ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്.

സെപ്തംബര്‍ ഒന്നിന് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.
വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് അവാര്‍ഡ് നല്‍കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാപക ഡയറക്ടര്‍മാരിലൊരാളാണ് അദ്ദേഹം. ബാംഗ്ലൂരിലുളള മഫര്‍ ഹോട്ടല്‍ ശൃംഖലയും കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലും ഇദ്ദേഹത്തിന്റെ പ്രധാന വ്യവസായ സംരഭങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+