ചാണ്ടി രാജി വയ്ക്കണമെന്ന് പിണറായിയും വിഎസും

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ തെളിവു ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ കോടതിയുത്തരവിട്ടത്. എന്നാല്‍ വിജിലന്‍സ് വകുപ്പ് മാത്രം ഒഴിഞ്ഞ് തടിതപ്പാനാണ് ചാണ്ടിയുടെ ശ്രമം. ഇത് വിലപ്പോകില്ലെന്നും വിഎസ് പറഞ്ഞു. വിജിലന്‍സ് ഒഴിഞ്ഞെങ്കിലും ആഭ്യന്തര വകുപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യിലാണെന്ന് വിഎസ് ഓര്‍മ്മപ്പെടുത്തി.
രാജി വച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി നാണംകെട്ട് ഇറങ്ങി പോകേണ്ടി വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞതിനെ മഹാകാര്യമായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിയ്ക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ചാണ്ടി മുഖ്യമന്ത്രി പദവിയില്‍ നിന്നൊഴിയണമെന്നും പിണറായി പറഞ്ഞു
ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയേയും ഉള്‍പ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications