ജീവന്റെ പ്രായം 340 കോടി വര്‍ഷം

പടിഞ്ഞാറന്‍ ആസ്‌ത്രേലിയയിലെ പില്‍ബറ മേഖലയില്‍ നിന്നും 2002ല്‍ കണ്ടെടുത്ത ബാക്ടീരിയയുടെ മൈക്രോഫോസിലില്‍ നടത്തിയ പഠനങ്ങളിലാണ് ജീവന് നിലനില്‍ക്കാന്‍ ഓക്‌സിജന്‍ അനിവാര്യമല്ലെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ചുള്ള പഠനങ്ങള്‍ നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും പഴയ ശിലാപാളികളുള്ള പില്‍ബറയിലെ സ്‌ട്രെല്ലി പൂളില്‍ നിന്നും കണ്ടെടുത്ത അതിസൂക്ഷ്മ ഫോസിലുകള്‍ക്ക് 340 കോടി വര്‍ഷം പഴക്കം വരുമെന്നാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെയും പശ്ചിമ ആസ്‌ട്രേലിയന്‍ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരുടെ നിഗമനം. സള്‍ഫറിനെ ആശ്രയിച്ച് നിലനിന്നിരുന്ന ബാക്ടീരിയകളുടെ ഫോസിലുകള്‍ ഭൂമിയില്‍ നിന്ന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കം ചെന്നവയാണ്.
അക്കാലത്തെ ചുട്ടുപൊളളുന്ന ഭൂമിയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. സമുദ്രജലത്തിന്റെ താപനില 40-50 ഡിഗ്രിക്ക് മുകളിലായിരുന്നു. ചെടികളും ആല്‍ഗേകളും ഇല്ലാത്തതിനാല്‍ പ്രകാശസംശ്ലേഷണം നടക്കുകയോ ഓക്‌സിജന്‍ ഉല്‍പാദിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ഓക്‌സിജന്‍ രഹിതമായ കാലാവസ്ഥയില്‍ സള്‍ഫറിനെ ആശ്രയിച്ചാണ് ഈ ബാക്ടീരിയകള്‍ ജീവിച്ചിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ജീവന്റെ നിലനില്‍പിന് ഓക്‌സിജന്‍ വേണ്ടെന്ന് വ്യക്തമായതോടെ ചൊവ്വ ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളിലും ജീവനുണ്ടാവമെന്ന നിഗമനങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications