ഫേസ്ബുക്ക് ഷെയറിങിലും ടാഗിങിലും മാറ്റം

ഷെയര്‍ ചെയ്യുന്നതിനുണ്ടായിരുന്ന എവരിവണ്‍ ലേബല്‍ മാറ്റി പകരം പബ്ലിക് എന്ന പേരാക്കി മാറ്റി. ആര്‍ക്കുവേണമെങ്കിലും ഇതു കാണാം. എന്നാല്‍ എല്ലാവര്‍ക്കും ഇതു കാണാനാവില്ല. കാരണം ഇവിടെ നിയന്ത്രണം കൊണ്ടു വരാന്‍ പോസ്റ്റ് ചെയ്യുന്നയാള്‍ക്ക് സാധിക്കും.
പോസ്റ്റ് ചെയ്തതിനു ശേഷം മനസ്സുമാറിയാല്‍ അതിനും സംവിധാനമുണ്ട്. നിങ്ങളുടെ കൂട്ടുകാരല്ലാത്ത ഒരാള്‍ നിങ്ങളുടെ എക്കൗണ്ടിലേക്ക് ടാഗ് ചെയ്താല്‍ അത് റിവ്യു ചെയ്യാനും വേണമെങ്കില്‍ തടയാനും മാര്‍ഗ്ഗമുണ്ട്. ടാഗുകളോ ഉള്ളടക്കങ്ങളോ ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കുന്നു.
നമ്മളെ അറിയില്ലെങ്കിലും ഫോട്ടോകള്‍ ടാഗ് ചെയ്യുന്ന ചില വിരുതന്മാരുണ്ട്. അവരുടെ കള്ളക്കളി ഇതോടെ നില്‍ക്കും. കൂടാതെ പ്രൊഫൈല്‍ കാണേണ്ടവരെ തീരുമാനിക്കാനുള്ള അവകാശവും യൂസര്‍ക്ക് ലഭിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.












Click it and Unblock the Notifications