ജപ്പാന്റെ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞു

ബജറ്റിലെ ഭീമമായ കമ്മിയും 2009 മുതല്‍ വര്‍ധിച്ചുവരുന്ന കടങ്ങളുമാണ് തിരിച്ചടിയായത്.ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായ ജപ്പാന്‍ സാമ്പത്തികമാന്ദ്യത്തിനു പിറകെ ശക്തമായ ഭൂമികുലുക്കത്തെയും സുനാമിയെയും അതിജീവിക്കേണ്ടി വന്നതും സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു.
പക്ഷേ, ആശ്വസിക്കാവുന്ന കാര്യം പ്രകൃതി ദുരന്തവും ആണവപ്രതിസന്ധിയും കൊണ്ടു മാത്രമാണ് ജപ്പാന് സാമ്പത്തികമായി ക്ഷീണം സംഭവിച്ചത്. കടബാധ്യത ജപ്പാനെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നമല്ല. കാരണം കരുതല്‍ നിക്ഷേപം വേണ്ടതിലധികമുള്ള രാജ്യമാണ്.
കമ്മി മറികടക്കാന്‍ ദേശീയ മൊത്ത വരുമാനത്തില്‍ മൂന്നു ശതമാനമെങ്കിലും വര്‍ധനവ് വരുത്തേണ്ടി വരുമെന്ന് റേറ്റിങ് ഏജന്‍സി നിര്‍ദ്ദേശിക്കുന്നുണ്ട്. വില്‍പ്പന നികുതി ഇരട്ടിയാക്കിയ സര്‍ക്കാര്‍ നടപടി വേണ്ടത്ര ഫലപ്രദമായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications