മുംബൈ: വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയെന്ന സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരിച്ചുപിടിച്ചു. കമ്പനിയുടെ ഓഹരി വിലയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെ കോള്‍ ഇന്ത്യയും ഒ.എന്‍.ജി.സിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി.
എന്നാല്‍ ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 1.23 ശതമാനം ഉയര്‍ച്ച നേടാന്‍ കഴിഞ്ഞതോടെ റിലയന്‍സ് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2,50,648 കോടി രൂപയാണ് റിലയന്‍സിന്റെ വിപണി വില.കോള്‍ ഇന്ത്യ 2,47,538ലും ഒ.എന്‍.ജി.സി 2,42,847ലുമാണ്.
കെ.ജി.ഡി6 ബ്ലോക്കില്‍ നിന്നുള്ള എണ്ണ ഉല്‍പ്പാദനത്തില്‍ കുറവുണ്ടായതാണ് റിലയന്‍സിനു തിരിച്ചടിയായത്. എന്നാല്‍ ശക്തമായ അടിത്തറയുള്ള ഈ ഓഹരി കുറഞ്ഞ വിലയ്ക്കുലഭിക്കുമെന്നതിനാല്‍ വാങ്ങികൂട്ടാന്‍ നിക്ഷേപകര്‍ തയ്യാറായതോടെ മാന്ദ്യം മാറി.
Reliance became the most valued company in india again. August 17, coal india and ONGC moved up. But last tuesday reliance scripts up and came it again to first spot