കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി വാങ്ങുന്നോ?

Google Oneindia Malayalam News

Muthoot
പത്രങ്ങളില്‍ ഇപ്പോള്‍ അധികദിവസവും മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡിയുടെ പരസ്യം കാണാം. എന്താണ് എന്‍.സി.ഡി. നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചര്‍ എന്നതിന്റെ ചുരുക്കപ്പേരാണിത്.

നിശ്ചിതകാലാവധിക്കുശേഷം വിറ്റു പണമാക്കാവുന്നതും എന്നാല്‍ ഓഹരിയായി മാറ്റാന്‍ പറ്റാത്തതുമായ കടപ്പത്രങ്ങളാണിവ. സാധാരണയായി നിക്ഷേപസ്ഥാപനങ്ങളും സൊസൈറ്റികളുമാണ് ഇത്തരം നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കാറുള്ളത്. ഈയടുത്ത കാലത്തായി കേരളത്തിലെ ധനകാര്യസ്ഥാപനങ്ങള്‍ ഡിബഞ്ചറുകളെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ഫിക്‌സഡിനേക്കാള്‍ അധികം ലാഭം കിട്ടുമെന്നതാണ് ഡിബഞ്ചറിന്റെ പ്രത്യേകത. പക്ഷേ, ഡിബഞ്ചറുകള്‍ കടപത്രങ്ങളാണ്. യാതൊരു സെക്യൂരിറ്റിയും കൂടാതെ ആളുകളില്‍ നിന്നോ നിക്ഷേപസ്ഥാപനങ്ങളില്‍ നിന്നോ സ്വീകരിക്കുന്ന ഫണ്ടാണിത്. എന്നാല്‍ സെബിയുടെയും റിസര്‍വ് ബാങ്കിന്‍രെയും അനുമതിയോടുകൂടി മാത്രമേ ഇത്തരണം എന്‍സിഡികള്‍ പ്രഖ്യാപിക്കാന്‍ സാധിക്കൂ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണവായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ക്രിസിലും ഇക്രയും ഡബിള്‍ എ സ്റ്റാന്‍ഡേര്‍ഡാണ് മുത്തൂറ്റിന്റെ എന്‍.സി.ഡിക്കു നല്‍കിയിട്ടുള്ളത്.

ഓരോ എന്‍.സി.ഡിയുടെയും മുഖവില ആയിരം രൂപയാണ്. ഓരോ നിക്ഷേപകനും ചുരുങ്ങിയത് അഞ്ച് യൂനിറ്റുകളെങ്കിലും വാങ്ങണം. എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യുന്ന ഈ ബോണ്ടുകള്‍ കാലാവധി പൂര്‍ത്തിയാവുന്നതു വരെ കൈവശം വച്ചാല്‍ 12.25 ശതമാനത്തോളം ലാഭം കിട്ടും. നിലവില്‍ 120 ടണ്‍ സ്വര്‍ണവും 179,492 കോടി രൂപയുടെ ആസ്തിയുമാണ് കമ്പനിക്കുള്ളത്. ആഗസ്ത് 23ന് ആരംഭിച്ച ഇഷ്യു സെപ്തംബര്‍ അഞ്ചിനാണ് അവസാനിക്കുക.

മൂന്നു കാറ്റഗറികളിലായി 24, 36, 60 മാസകാലയളവുകളില്‍ നിക്ഷേപം നടത്താം. കാറ്റഗറി ഒന്നും രണ്ടും സ്ഥാപനങ്ങളെയും സൊസൈറ്റികളെയും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ്. കാറ്റഗറി മൂന്നിലാണ് സാധാരണക്കാര്‍ക്ക് നിക്ഷേപിക്കാനുള്ള അവസരം. രണ്ടു വര്‍ഷത്തേക്കാണ് നിക്ഷേപമെങ്കില്‍ 12 ശതമാനവും മൂന്നും അഞ്ചും വര്‍ഷത്തേക്ക് 12.25 ശതമാനവും ലാഭം ലഭിക്കും. എന്‍.സി.ഡികള്‍ വാങ്ങാന്‍ പാന്‍കാര്‍ഡിന്റെ ഒരു കോപ്പി സെല്‍ഫ് അറ്റസ്റ്റ് ചെയ്തു നല്‍കേണ്ടതുണ്ട്.

English summary
Leading Gold Loan Provider, Muthoot Finance issued its maiden Non Convertible Debentures to raise Rs.1,000 Crores. The issue will open for subscription on August 23, 2011 and will close on September 5, 2011.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X