മധ്യപ്രദേശില്‍ 22 അണ്ണാ ഹസാരെമാര്‍ !

ചിലര്‍ നിരാഹാരമിരിക്കുന്നു, ചിലര്‍ ഹസാരെയുടെ ചിത്രം ശരീരത്തില്‍ പച്ചകുത്തുന്നു. എന്നാല്‍ മധ്യപ്രദേശിലെ ചിലര്‍ തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഹസാരെയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്.
മധ്യപ്രദേശിലെ ദമോ ജില്ലയില്‍ ജനിച്ച 22 കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ ഹസാരെയുടെ പേരാണ് നല്‍കിയത്. ആഗസ്റ്റ് 16 മുതല്‍ 22 വരെ ജില്ലാ ആശുപത്രിയില്‍ ജനിച്ച 22 കുട്ടികള്‍ക്കാണ് ഹസാരെയുടെ പേരിട്ടിരിക്കുന്നത്.
18 ആണ്‍കുട്ടികള്‍ക്കും നാല് പെണ്‍കുട്ടികള്‍ക്കും പേര് 'അണ്ണാ' എന്ന് തന്നെ. അണ്ണാ ഹസാരെയാണ് ഈ കാലഘട്ടത്തിലെ നായകനെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ഹസാരെയെപ്പോലെ അഴിമതിയ്‌ക്കെതിരേ പൊരുതുന്ന മഹാന്‍മാരാകാനാണ് തങ്ങളുടെ മക്കള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ഗ്രാമവാസിയായ സഞ്ജയ് പട്ടേല്‍ പറയുന്നത് ഇങ്ങനെ. 'കഴിഞ്ഞ വര്‍ഷം എന്റെ ഭാര്യ പ്രസവിച്ചപ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്ക് പാരിതോഷികം എന്നപേരില്‍ കൈക്കൂലിയായി 500 രൂപ നല്‍കേണ്ടി വന്നു. എന്നാല്‍ ഈ ആഴ്ച എന്റെ സഹോദരന്റെ ഭാര്യ പ്രസവിച്ചു. ഒരു രൂപ പോലും ഞങ്ങളോട് കൈക്കൂലി ആവശ്യപ്പെടാന്‍ ഇപ്പോള്‍ ആര്‍ക്കും ധൈര്യമില്ല. അതാണ് ഹസാരെയുടെ മായാജാലം'












Click it and Unblock the Notifications