ദില്ലി: വോട്ടിന് കോഴ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിനെ പ്രതിയാക്കി ദില്ലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
അഴിമതി നിരോധന നിയമപ്രകാരമാണ് അമര്‍സിങ്ങിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. എംപിയായ അശോക് അര്‍ഗലിനെ പ്രതി ചേര്‍ക്കാന്‍ പോലീസ് സ്പീക്കറുടെ അനുമതി തേടി.
എല്‍.കെ അദ്വാനിയുടെ അനുയായി സുധീന്ദ്ര കുല്‍ക്കര്‍ണിയേയും മുന്‍ എംപി ഭഗന്‍സിംഗ് കുലസ്തയേയും പ്രതി ചേര്‍ക്കും. വോട്ടിന് കോഴക്കേസ് അന്വേഷിയ്ക്കുന്ന ദില്ലി പൊലീസിനെ ഈയിടെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Politician Amar Singh has been formally chargesheeted under the Prevention of Corruption Act for offering bribes to three BJP MPs in 2008. A crore was reportedly given in cash to the MPs for supporting Prime Minister Manmohan Singh during a trust vote in July that year.